പവന് 160 രൂപ കുറഞ്ഞു; ഇന്നത്തെ സ്വർണ വില അറിയാം
തിരുവനന്തപുരം: പുതുവത്സരത്തിൽ കുത്തനെ ഉയർന്ന സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. ഒരു പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്.

ഇന്നലെ വരെ ഒരു പവൻ സ്വർണത്തിന് 36,360 രൂപയും ഗ്രാമിന് 4545 രൂപയുമായിരുന്നു വില. ഇന്ന് പവന് 36,200 രൂപയും ഗ്രാമിന് 20 രൂപ കുറഞ്ഞ് 4525 രൂപയുമാണ് സ്വർണവില.
ഡിസംബർ 31 ന് 36080 രൂപയായിരുന്നു പവന് വില.