കടകളിൽ കയറി മൊബൈൽ മോഷണം നടത്തുന്നയാളെ താനൂർ പോലീസ് മണിക്കൂറുകൾക്കകം പടികൂടി.


താനൂർ: താനൂർ ബ്ലോക്ക് റോഡ് ജംഗ്ഷനിലെ ടെക്സ്റ്റൈൽസ് കട നടത്തുന്ന ഫക്രുദ്ദീൻ വൈദ്യരകത്ത് ഹൗസ് എന്നയാളുടെ ടെക്സ്റ്റൈൽ ഷോപ്പിൽ കയറി തുണിത്തരങ്ങൾ വാങ്ങാൻ എന്ന വ്യാജേന നിരവധി തുണിത്തരങ്ങൾ നോക്കുകയും  ഷോപ്പുടമ കൂടുതൽ തുണിത്തരങ്ങൾ എടുക്കുന്നതിനായി ഷോപ്പിന് ഉള്ളിലേക്ക് കയറിയ സമയം ഷോപ്പ് ഉടമയുടെ മൊബൈൽ ഫോൺ എടുത്തു കൊണ്ടുപോവുകയും ചെയ്തതിനെത്തുടർന്ന് താനൂർ പോലീസ് സ്റ്റേഷനിൽ  പരാതി നൽകുകയും പോലീസ് ദ്രുതഗതിയിൽഅന്വേഷണം നടത്തുകയും ചെയ്യവെ സമാന രീതിയിൽ താനൂർ പോലീസ് സ്റ്റേഷൻ ലിമിറ്റിലെ മീനടത്തൂർ ,തെയ്യാല എന്നിവിടങ്ങളിൽ നിന്നായി ഷോപ്പുകളിൽ കയറി നിരവധി മൊബൈൽ ഫോണുകൾ  നഷ്ടമായി എന്ന് പോലീസ് സ്റ്റേഷനിൽ മറ്റു പരാതികളും ലഭിക്കുകയും ചെയ്തതിനെ തുടർന്ന്  പോലീസ് മോഷ്ടാവിനെ പലയിടങ്ങളിലായി തിരച്ചിൽ നടത്തുകയും നിരവധി  സിസി ക്യാമറകൾ പരിശോധിക്കുകയും ചെയ്തതിൽ  മോഷ്ടാവ് ഓട്ടോറിക്ഷയിൽ ആണ് വന്നത് എന്ന് മനസ്സിലാക്കുകയും ഓട്ടോറിക്ഷയെ പിന്തുടർന്ന പോലീസിനെ കബളിപ്പിക്കാനായി മോഷ്ടാവ് മറ്റൊരു ഓട്ടോറിക്ഷയിൽ മാറി കയറി സ്ഥലം വിടുകയായിരുന്നു  കേസുകൾക്കെല്ലാം ശാസ്ത്രീയമായും ദ്രുതഗതിയിലും തുമ്പുണ്ടാക്കുന്ന താനൂർ പോലീസ് മോഷണം  നടത്തിയത് പ്രതി ബിയാസ് ഫാറൂഖ് , കൊളക്കാടൻ ഹൗസ്, തിരൂരങ്ങാടി

എന്നയാളാണ് എന്ന് മനസ്സിലാക്കുകയും  പ്രതിയെ പിൻതുടർന്ന് പ്രതിയുടെ വീട്ടിൽ എത്തി പിടികൂടുകയും നിരവധി കമ്പനികളുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും ചെയ്തു  പ്രതിക്ക് മലപ്പുറം ജില്ലയിലെ മറ്റു പോലീസ് സ്റ്റേഷനുകളിലും സമാനമായ  കുറ്റകൃത്യത്തിന് കേസ് നിലവിലുണ്ട്  .താനൂർ ഇൻസ്പെക്ടർ  ജീവൻ ജോർജ്ന്റെ നേതൃത്വത്തിൽ സബ്ഇൻസ്പെക്ടർ ശ്രീജിത്ത് എൻ .താനൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സലേഷ്, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, സബറുദ്ദീൻ അഖിൽ തോമസ്, ജോസ്  എന്നിവരും താനൂർ DANSAF അംഗങ്ങളും ചേർന്ന്  ആണ് മോഷണം നടന്ന് മണിക്കൂറുകൾക്കകം പ്രതിയെപിടികൂടിയത്   പ്രതിയെ  ഇന്ന് .പരപ്പനങ്ങാടി  ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കും