Fincat

സമസ്ത ലീഗ് ബന്ധം ശക്തം; റാലിയിൽ നുഴഞ്ഞു കയറിയവരാണ് മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ മുദ്രാവാക്യം വിളിച്ചത്; പി.എം.എ സലാം


മലപ്പുറം: വഖഫ് സംരക്ഷണ റാലിയിലെ അധിക്ഷേപ മുദ്രാവാക്യത്തിന് പിന്നിൽ മുസ്‌ലിം ലീഗ് പ്രവർത്തകരല്ലെന്ന് പി.എം.എ സലാം. റാലിയിൽ നുഴഞ്ഞു കയറിയവരാണ് മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ മുദ്രാവാക്യം വിളിച്ചത്. സമസ്ത ലീഗ് ബന്ധം ശക്തമെന്നും സലാം പറഞ്ഞു.

1 st paragraph




വഖഫ് നിയമന വിഷയത്തിൽ തുടർ പ്രക്ഷോഭം ഇന്നത്തെ യോഗത്തിൽ ചർച്ചയാകും. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഉപസമിതി നിർദേശങ്ങളിലെ തുടർ നടപടികൾ വിലയിരുത്തും. വഖഫ് നിയമന വിഷയത്തിൽ തുടർ സമര പരിപാടികൾ ആസൂത്രണം ചെയ്യാൻ മലപ്പുറത്ത് യോഗം നടക്കുകയാണ്. മുഖ്യമന്ത്രി അടക്കമുള്ളവരുടെ നിരന്തര വിമർശനവും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.

2nd paragraph