Fincat

പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീ കുഴഞ്ഞുവീണു മരിച്ചു

കൊടുങ്ങല്ലൂർ: കുടുംബ വഴക്കിനെ തുടർന്ന് പരാതി നൽകാൻ മതിലകം പൊലീസ് സ്റ്റേഷനിലെത്തിയ സ്ത്രീ കുഴഞ്ഞ് വീണു മരിച്ചു. മതിലകം സികെ വളവ് പുതിയ വീട്ടിൽ പരേതനായ അബൂബക്കറിൻഖെ ഭാര്യ മുംതാസ് (59) ആണ് മരിച്ചത്.

1 st paragraph

ഞായറാഴ്‌ച്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. കുടുംബ തർക്കത്തെ തുടർന്ന് മുംതാസിന്റെ മകൻ ഷാജഹാന്റെ ഭാര്യ നിസ്മ മുംതാസിനെതിരെ പരാതി നൽകാൻ സ്റ്റേഷനിലെത്തിയിരുന്നു. ഈ സമയം തന്നെ മുംതാസും പരാതിയുമായി സ്റ്റേഷനിലെത്തിയിരുന്നു. ഇരുകൂട്ടരുമായി കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെ കസേരയിലിരുന്നിരുന്ന മുംതാസ് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

2nd paragraph

ഉടൻ തന്നെ ആംബുലൻസിൽ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുംതാസ് മുൻപും പരാതി നൽകിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം കൊടുങ്ങല്ലൂർ ആശുപത്രി മോർച്ചറിയിൽ.