വഖഫ് നിയമന വിവാദം; രണ്ടാംഘട്ട സമരം പ്രഖ്യാപിച്ച് മുസ്ലിം ലീഗ്

മലപ്പുറം: വഖഫ് നിയമനത്തില്‍ രണ്ടാംഘട്ട സമരം പ്രഖ്യാപിച്ച് മുസ്ലീം ലീഗ് . ഈ മാസം 27 ന് കലക്റ്ററേറ്റിലേക്ക് മാര്‍ച്ച് നടത്തും. നിയമസഭ ചേരുമ്പോള്‍ നിയമസഭാ മാര്‍ച്ചും പഞ്ചായത്തുകളില്‍ രാപ്പകല്‍ സമരവും നടത്തും. മുഖ്യമന്ത്രി സമസ്ത നേതാക്കളെ ചര്‍ച്ചക്ക് വിളിപ്പിച്ചത് തന്നെ കബളിപ്പിക്കാനാണെന്നും ചര്‍ച്ച തന്നെ വലിയ പ്രഹസനമായിരുന്നെന്നും ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു.

ജീവനക്കാരുടെ നിയമനം പിഎസ്‌സിക്ക് വിട്ട വിഷയത്തില്‍ കോഴിക്കോട് നടത്തിയ റാലി വന്‍ വിജയമായിരുന്നുവെന്നാണ് നേതൃത്വം വിലയിരുത്തിയിട്ടുള്ളത്. ശക്തമായ തുടര്‍സമരങ്ങള്‍ സര്‍ക്കാരിനെതിരെ വേണമെന്ന നിലപാടിലാണ് നേതൃത്വം. നിയമസഭാ തെരെഞ്ഞെടുപ്പ് തോല്‍വി പഠിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടുകളും യോഗം വിലയിരുത്തി.