Fincat

ഡയാലിസിസ് സെന്റർ ജനകീയ വിഭവ സമാഹരണം നടത്തും

താനുർ: കിഡ്നി പേഷന്റ്സ് വെൽഫയർ സൊസൈറ്റിയുടെ കീഴിൽ താനാളൂരിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനത്തിനായി ജനകീയ വിഭവ സമാഹരണം നടത്താൻ തീരുമാനിച്ചു.

1 st paragraph


ഇതിനായി ഗ്രാമ പഞ്ചായത്ത് പരിധിയിലെ 23 മെമ്പർമാരുടെ നേതൃത്വത്തിൽ വാർഡ് തലത്തിൽ ഗ്യഹ സമ്പർക്ക പരിപാടി നടത്തും. ഇതു സംമ്പന്ധിച്ച യോഗത്തിൽ താനാളൂർ കിഡ്നി വെൽഫയർ സൊസൈറ്റി ചെയർമാൻ വി.അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക ഉദ്ഘാടനം ചെയ്തു. താനുർ ബ്ലോക്ക് പഞ്ചായത്ത് അംഗം വി. കാദർ കുട്ടി, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ. അമീറ, കെ.വി. സിനി, പി.സതീശൻ , അംഗങ്ങളായ ഷബ്ന ആഷിഖ് ,
ഫസീല ഷാജി, വി. ജുസൈറ, അബ്ദു റസാഖ് എടമരത്ത്. കെ.വി. ലൈജു എൻ. മുജീബ് ഹാജി,
പി.പി. ബഷീർ, മുജീബ് താനാളൂർ, സി.പ്രഭാകരൻ,
കെ . ചന്ദ്രൻ , പി.പ്രസാദ്. കെ.മൊയ്തിൻ കുട്ടി ഹാജി. കബിർ കെ.പുരം എന്നിവർ സംസാരിച്ചു.

2nd paragraph