കേരള ഗവ കോണ്‍ട്രാക്‌ടേഴ്‌സ് ഫഡറേഷന്‍ മന്ത്രിയെ അഭിനന്ദിച്ചു


മലപ്പുറം; അഞ്ചു കോടി രൂപക്ക് മുകളിലുള്ള ജോലികള്‍ക്ക് ഏറ്റവും കുറവ് തുക രേഖപ്പടുത്തുന്ന കരാറുകാരനെക്കാള്‍ അമ്പത് ശതമാനമോ അധിലധികമോ തുക രേഖപ്പെടുത്തുന്നയാള്‍ക്ക് കരാര്‍ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ക്വാളിറ്റി ആന്റ് കോസ്റ്റ് ബേസ്ഡ് സിസ്റ്റം (ക്യു സി ബി എസ്) നടപ്പാക്കുന്നത് തടഞ്ഞ
മന്ത്രി റോഷി അഗസ്റ്റ്യനെ കേരള ഗവ കോണ്‍ട്രാക്‌ടേഴ്‌സ് ഫഡറേഷന്‍ ജില്ലാ കമ്മറ്റി യോഗം അഭിനന്ദിച്ചു.
ഈ വിഷയത്തില്‍ ഫെഡറേഷന്‍ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.
വന്‍കിട കമ്പനികളെ സഹായിക്കുന്നതിനു വേണ്ടിയാണിത്.വേണ്ടത്ര പഠനമോ ചര്‍ച്ചയോ നടക്കാതെ ഏതാനും ചില ഉദ്യോഗസ്ഥരുടെ താല്‍പ്പര്യപ്രകാരം നടപ്പാക്കാന്‍ ഉദ്ദേശിച്ച സംവിധാനം കരാര്‍ മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിന്റ് എന്‍ വി കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അബ്ബാസ് കുറ്റിപ്പുളിയന്‍,വാട്ടര്‍ അതോറിറ്റി യൂണിറ്റ് സെക്രട്ടറി സുരേഷ് വെള്ളില,പ്രസിഡന്റ് വി ഉണ്ണികൃഷ്ണന്‍,ജോണ്‍ ജോര്‍ജ്ജ്,ഒ അബ്ദുള്‍ മജീദ് പി മുഹമ്മദാലി, രാജന്‍ പരപ്പനങ്ങാടി,നൗഫല്‍ എന്നിവര്‍ സംസാരിച്ചു.