Fincat

കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാവുന്ന കോവിഡ് പ്രതിരോധ മിഠായി വികസിപ്പിച്ചു.

ചെന്നൈ: കുട്ടികൾക്കും മുതിർന്നവർക്കും കഴിക്കാവുന്ന കോവിഡ് പ്രതിരോധ മിഠായി വികസിപ്പിച്ചു. ‘കൊറോണ ഗാർഡ്’ എന്ന കോവിഡ് പ്രതിരോധ മിഠായി വികസിപ്പിച്ചെടുത്തതായി പുണെയിലെ ഗവേഷണ സ്ഥാപനമായ പൂണെ ഇന്ററാക്ടീവ് റിസർച് സ്‌കൂൾ ഫോർ ഹെൽത്ത് അഫയേഴ്‌സ് അവകാശപ്പെട്ടു. തമിഴ്‌നാട് ആരോഗ്യ വകുപ്പുമായി ചേർന്ന് ചെന്നൈ ഫ്രോണ്ടിയർ മെഡിവില്ലെ ആശുപത്രിയാണ് ക്ലിനിക്കൽ പരീക്ഷണം പൂർത്തിയാക്കിയത്. ഈ മിഠായി ഉടൻ വിപണിയിലെത്തും.

1 st paragraph

കോവിഡ് വകഭേദങ്ങൾക്കെതിരെ ഈ മിഠായി 98.4% ഫലപ്രദമാണെന്നു തെളിഞ്ഞതായി ആശുപത്രി ചെയർമാനും സിഇഒയുമായ ഡോ. കെ.എം.ചെറിയാൻ പറഞ്ഞു. പാർശ്വഫലങ്ങളൊന്നുമില്ലാതെ സാധാരണ മിഠായി പോലെ കഴിക്കാമെന്നതിനാൽ ഡ്രഗ് കൺട്രോളറുടെ അനുമതി ആവശ്യമില്ല. അമ്പത്തൂരിലെ ഫാക്ടറിയിൽ ഉൽപാദനം തുടങ്ങിയതായും മൂക്കിലൊഴിക്കാവുന്ന പ്രതിരോധ തുള്ളിമരുന്നും കവിൾകൊള്ളാനുള്ള (ഗാർഗിൾ) മരുന്നും തയാറാക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

2nd paragraph

പച്ചവെളിച്ചെണ്ണ, ആവണക്കെണ്ണ തുടങ്ങിയവയുടെ പ്രത്യേക മിശ്രിതമാണു മിഠായിയുടെ അടിസ്ഥാന ഘടകം. കൈകൾ സോപ്പിട്ടു കഴുകുമ്പോൾ കൊറോണ വൈറസിന്റെ പുറമേയുള്ള ആവരണം പൊട്ടി വൈറസ് ഇല്ലാതാകുന്ന അതേ തത്വമാണ് ഇവിടെയും പ്രയോഗിച്ചിരിക്കുന്നത്. എണ്ണയുടെ ആവരണം തൊണ്ടയിൽ നിലനിൽക്കുമ്പോൾ വൈറസ് നശിക്കുമെന്നു ഡോക്ടർ പറയുന്നു. ഒരു മിഠായി കഴിച്ചാൽ 10 12 മണിക്കൂർ ഗുണം കിട്ടും. ഈ വർഷം വിപണിയിലെത്തുമെന്നും ഡോ. ചെറിയാൻ അറിയിച്ചു.