സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധനവ്. പവന് 200 രൂപയുടെ വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു സ്വർണവില. ഒരു പവന് 35,920 രൂപയും ഗ്രാമിന് 4,490 രൂപയും. ഇന്ന് ഗ്രാമിന് 15 പൈസ കുറഞ്ഞ് 4515 രൂപയായി. 36,120 രൂപയാണ് ഒരു പവന്റെ വില.

പുതുവത്സര ദിനത്തിൽ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില. പവന് 36320 രൂപയും ഗ്രാമിന് 4545 രൂപയും. ഇന്നലെ രാജ്യത്ത് സ്വർണവില കുറഞ്ഞിരുന്നു. 49,260 രൂപയായിരുന്നു ഇന്നലത്തെ വില. മേക്കിംഗ് ചാർജുകൾ, എക്സൈസ് തീരുവ, സംസ്ഥാന നികുതികൾ എന്നിവയുൾപ്പെടെയുള്ള ഘടകങ്ങൾ കാരണം സ്വർണ്ണത്തിന്റെ വില ദിവസവും മാറിമറിയുന്നു.