വാഹനാപകടം; നാലു വയസുകാരി മരിച്ചു
മലപ്പുറം: മേൽമുറിക്ക് സമീപമുണ്ടായ വാഹന അപടത്തിൽ നാലുവയസ്സുകാരി മരണപ്പെട്ടു. പുൽപ്പാടൻ ശിഹാ.ബിന്റെ മകൾ ഹെന്ന ഫാത്തിമ (4) യാണ് മരണപ്പെട്ടത്.

മേൽമുറി കൊളായിയിലാണ് അപകടം നടന്നത്. നിർത്തിയിട്ട കാറിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ് ലോറി ഇടിച്ചാണ് അപകടം സംഭവിച്ചത്.