39 മത് അഖില കേരള മാജിക് മത്സരം വിസ്മയം -22 തിരൂരിൽ

തിരുർ:യുഗാമി റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള 39 മത് വാഴക്കുന്നൻ സ്മാരക അഖില കേരള മായാജാല മൽസരം വിസ്മയം – 22 ഫെബുവരി 9 ന് തിരുർ വാഗൺ ട്രാജഡി സ്മാരക ടൗൺ ഹാളിൽ നടത്താൻ തീരുമാനിച്ചു..

39 വർഷമായി മാജിക് ആചാര്യൻ വാഴക്കുന്നൻ നമ്പുതിരിയുടെ സ്മരണാർത്ഥം നടക്കുന്ന യുഗാമി ട്രോഫി മത്സരത്തിന് ആദ്യമായാണ് മലപ്പുറം ജില്ല വേദിയാവുന്നത്. ജൂനിയർ ,സീനിയർ, വിഭാഗങ്ങളിൽ നടക്കുന്ന മത്സരത്തിൽ
ദക്ഷിണേന്ത്യയിലെ 300 ൽ പരം മജീഷ്യൻമാർ
പങ്കെടുക്കും.

വാഴക്കുന്നൻ നമ്പുതിരി


തിരുർ പറവണ്ണ സ്വദേശിയായ മജീഷ്യൻ കെ.പി.ആറിന്റെ നേതൃത്വത്തിലുള്ള ജില്ലയിലെ മാന്ത്രികരാണ് യുഗാമി ട്രോഫി ആദ്യമായി മലപ്പുറം ജില്ലയിലെ തിരുരിൽ എത്തിക്കുന്നത്

പരിപ്പാടിയുടെ വിജയത്തിന്
മാന്ത്രികരായ നിലമ്പൂർ പ്രദീപ് കുമാർ, കെ.പി ആർ എന്നിവർ കൺവിനർമാരും മുജീബ് താനാളൂർ കോ-ഓഡിനേറ്ററുമായി വിപുലമായ സംഘാടക സമിതി രൂപികരിച്ചു.

സംഘാടക സമിതി രൂപികരണ യോഗത്തിൽ മാന്ത്രികൻ നിലമ്പൂർ പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. മലയാളി മാജിക് അസോസിയേഷൻ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ലത്തീഫ് കോട്ടക്കൽ, ജില്ലാ പ്രസിഡണ്ട് സുൽഫി മുത്തൻകോട്, യുഗാമി ക്ലബ്ബ് ഭാരവാഹികളായ
എ.എം.നാരയണൻ , പി.കെ.അബ്ബാസ്, കെ.രാഘവൻ, മാന്ത്രികൻ കെ പി ആർ , മൂജിബ് താനാളുർ , പി. സമിറ , എം.സതിരത്നം എന്നിവർ സംസാരിച്ചു.