Fincat

ട്രെയിന്‍ തട്ടി തലകടത്തൂര്‍ സ്വദേശികളായ പിതാവും മകളും മരിച്ചു

താനൂര്‍: വട്ടത്താണി വലിയപാടത്ത് ട്രെയിന്‍ തട്ടി പിതാവും മകളും മരിച്ചു. തലകടത്തൂര്‍ സ്വദേശി കണ്ടം പുലാക്കല്‍ അസീസ് (46), മകള്‍ അജ്‌വ മര്‍വ എന്നിവരാണ് മരിച്ചത്.

1 st paragraph

ബന്ധുവീട്ടില്‍ വന്ന് സാധനങ്ങള്‍ വാങ്ങാന്‍ മകളുമൊന്നിച്ച് കടയിലേക്ക് പോകവെ റെയില്‍പാളം മുറിച്ച് കടക്കുന്നതിന് ഇടയില്‍ മംഗലാപുരത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന ട്രെയിന്‍ തട്ടിയാണ് അപകടം സംഭവിച്ചത്. അസീസിന്റെ മൃതശരീരത്തിന്റെ ഭാഗങ്ങള്‍ തിരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ട്രെയിനില്‍ കുടുങ്ങികിടന്ന നിലയിലാണ് കണ്ടെത്തിയത്.

2nd paragraph