ആർ.സി പുതുക്കിക്കൊടുത്തില്ല; തി​രൂ​ർ ജോ. ആർ.ടി.ഒ 10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

മ​ല​പ്പു​റം: ഓ​ട്ടോ​റി​ക്ഷ​യു​ടെ ആ​ർ.​സി പു​തു​ക്കാ​ൻ ചെ​ന്ന​യാ​ളെ തി​രി​ച്ച​യ​ച്ച സം​ഭ​വ​ത്തി​ൽ തി​രൂ​ർ ജോ. ​ആ​ർ.​ടി.​ഒ 10,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മീ​ഷ​ൻ വി​ധി. 2019 ഡി​സം​ബ​റി​ലാ​ണ്​ പ​രാ​തി​ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വം. തി​രു​നാ​വാ​യ അ​ന​ന്താ​വൂ​ർ മെ​ടി​പ്പാ​റ​യി​ലെ ടി.​കെ. മു​ഹ​മ്മ​ദാ​ണ് പ​രാ​തി​ക്കാ​ര​ൻ. സേ​വ​ന​ത്തി​ലെ വീ​ഴ്ച, ഉ​പ​ഭോ​ക്താ​വി​നു​ണ്ടാ​യ അ​സൗ​ക​ര്യം, ചെ​ല​വ് ഇ​ന​ങ്ങ​ളി​ലാ​ണ് 10,000 രൂ​പ ന​ൽ​കേ​ണ്ട​തെ​ന്ന് ക​മീ​ഷ​ൻ പ്ര​സി​ഡ​ൻ​റ് കെ. ​മോ​ഹ​ൻ​ദാ​സ​ൻ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.

ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള ഓ​ട്ടോ​റി​ക്ഷ​യു​ടെ ആ​ർ.​സി പു​തു​ക്കാ​നാ​ണ് മു​ഹ​മ്മ​ദ്​ ജോ. ​ആ​ർ.​ടി.​ഒ ഓ​ഫി​സി​ൽ പോ​യ​ത്. ച​ലാ​ൻ വാ​ങ്ങി​വെ​ച്ച ക്ലാ​ർ​ക്ക് നാ​ല് ദി​വ​സം ക​ഴി​ഞ്ഞ് വീ​ണ്ടും വ​രാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. നാ​ല് ദി​വ​സ​ത്തി​ന് ശേ​ഷം ഓ​ഫി​സി​ലെ​ത്തി​യ മു​ഹ​മ്മ​ദി​നോ​ട്, അ​വി​ടെ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് അ​റി​യി​ച്ച് അ​ക്ഷ​യ കേ​ന്ദ്രം വ​ഴി ചെ​യ്യ​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.

സോ​ഫ്റ്റ്​​വെ​യ​റി​ൽ മാ​റ്റ​മു​ണ്ടെ​ന്നും പു​തു​ക്കാ​നാ​വി​ല്ലെ​ന്നു​മാ​യി​രു​ന്നു അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ല​ഭി​ച്ച മ​റു​പ​ടി. വീ​ണ്ടും ഓ​ഫി​സി​ൽ ചെ​ന്ന​പ്പോ​ൾ ജോ. ​ആ​ർ.​ടി.​ഒ അ​നു​വ​ദി​ച്ചാ​ൽ സ്വീ​ക​രി​ക്കാ​മെ​ന്ന് ക്ല​ർ​ക്ക് വ്യ​ക്ത​മാ​ക്കി. ഇ​ത് സാ​ധ്യ​മാ​വാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞ് വീ​ണ്ടും ചെ​ന്ന​പ്പോ​ൾ 3000 രൂ​പ പി​ഴ​യോ​ടെ അ​ട​ക്കാ​നാ​ണ് നി​ർ​ദേ​ശി​ച്ച​തെ​ന്ന് മു​ഹ​മ്മ​ദ് പ​രാ​തി​യി​ൽ പ​റ​യു​ന്നു. തു​ട​ർ​ന്നാ​ണ് 70,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഇ​ദ്ദേ​ഹം ജി​ല്ല ഉ​പ​ഭോ​ക്തൃ ത​ർ​ക്ക പ​രി​ഹാ​ര ക​മീ​ഷ​നെ സ​മീ​പി​ച്ച​ത്.