15 മിനുട്ടില്‍ ഫുള്‍ചാര്‍ജാവുന്ന ഷവോമി 11 ഐ ഹൈപ്പര്‍ ചാര്‍ജ് 5G ഇന്ത്യയിലെത്തി; സവിശേഷതകൾ അറിയാം

ഷവോമി 11 ഐ ഹൈപ്പര്‍ ചാര്‍ജ് 5ഏ ഇന്ത്യയിൽ അവതരിപ്പിച്ചു. 15 മിനുട്ട് കൊണ്ട് ബാറ്ററി ഫുള്‍ചാര്‍ജാകും എന്നതാണ് 11 ഐ ഹൈപ്പര്‍ ചാര്‍ജ് 5ഏയുടെ പ്രധാന സവിശേഷത. ഷവോമി 11 ഐ, ഷവോമി 11 ഐ ഹൈപ്പര്‍ ചാര്‍ജ് എന്നീ മോഡലുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്.

ഷവോമി 11 ഐ, ഷവോമി 11 ഐ ഹൈപ്പര്‍ ചാര്‍ജ് എന്നീ ഇരു മോഡലുകള്‍ക്കും സമാന സവിശേഷതകളാണുള്ളത്. ഷവോമി 11 ഐക്ക് 67 വാട്ട് ഫാസ്റ്റ് ചാര്‍ജിങാണുള്ളത്. എന്നാൽ 11 ഐ ഹൈപ്പര്‍ ചാര്‍ജ് മോഡലിന് 120 വാട്ടാണുള്ളത്. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഷവോമി 11ഐയുടെ ഇന്ത്യയിലെ വില 24,999 രൂപയാണ് തുടക്കം. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 26,999 രൂപയാണ് വില.

11ഐ ഹൈപ്പര്‍ചാര്‍ജ്ജ് ഇന്ത്യയില്‍ 6ജിബി റാമും 128ജിബി സ്റ്റോറേജ് വേരിയന്റും അടക്കമുള്ള മോഡലിന് 26,999 രൂപയില്‍ ആരംഭിക്കുന്നു. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 28,999 രൂപയാണ് വില. ഇരുമോഡലുകളിലും 120 ഹെര്‍ഡ്‌സ് സൂപ്പര്‍ അമലോഡ് ഡിസ്‌പ്ലേയാണുണ്ടാകുക. ഒക്ടാകോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 920 എസ്‌ഒസിയാണ് ഇവക്ക് കരുത്തേകുക.