ജെ സി ഐ തിരൂരിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു.
തിരൂർ: നിർധരരായ വിദ്യാർത്ഥികൾക്കായി ബ്രഹത് സ്കോളർഷിപ് പദ്ധതിയുമായി ജെ സി ഐ തിരൂരിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു.
പ്രമുഖ വ്യക്തിത്വ വികസന സംഘടനയായ ജെ സി ഐ തിരൂരിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും, ചാരിറ്റി പ്രവർത്തകരെ ആദരിക്കുന്ന പരിപാടിയും പൂങ്ങോട്ടുകുളം ദാറുസ്സലാം മാളിൽ നടന്നു.

ജെ സി ഐ മേഖല 21 ലെ മുൻ പ്രസിഡന്റ് ഡോ. രാംദാസ് ഉൽഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ പ്രശസ്ത സിനിമ താരം ഷിയാസ് കരീം, ജെ സി ഐ മേഖല 21 പ്രസിഡന്റ് പി പി പി. രാഖേഷ് മേനോൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്തു.

ജെസിഐ സോൺ വൈസ് പ്രസിഡന്റ് ഡോ. ഫവാസ് മുസ്തഫ മിസ്സിർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പുതിയ പ്രസിഡന്റ് മനു ആന്റണി, സെക്രട്ടറി ദിനേശ് നടുവക്കാട്ട്, ട്രഷറർ ഹനീഫ് ബാബു എന്നിർ സ്ഥാനമേറ്റു

പുതിയ വർഷത്തെ പദ്ധതികളായ 50 നിർധരരായ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ്, വുമൺ എൻപവർമെന്റ് പ്രോഗ്രാം, ജെ സി ഐ ബിസിനസ്സ് എക്സ്പോ, കുട്ടികൾക്കുള്ള സ്‌കിൽ ഡെവലപ്മെന്റ് പ്രോഗ്രാം (സ്കിൽമ), ശാരീരിക വെല്ലുവിളി നേരിടുന്നവരെ സഹായിക്കുന്ന പദ്ധതിയായ കൂടെയുണ്ട് ജെസിഐ എന്നിവയുടെ ഉൽഘാടനവും നടന്നു.
പ്രോഗ്രാം ഡയറക്ടർ ഷമീർ കളത്തിങ്ങൽ സ്വാഗതം ആശംസിച്ച ചടങ്ങിൽ ജെ.സി.ഐ പുരസ്‌കാരങ്ങൾ പ്രശസ്ത സിനിമ താരം ഷിയാസ് കരീമിൽ നിന്നും ഡോ. ഫൈസൽ ഇക്ബാൽ (ജെസിഐ ടോബിപ് അവാർഡ്),
വി.വി. സത്യാനന്ദൻ (ആർ.പി.പി അവാർഡ്), മൻസൂർ പുല്ലൂണി, ശിഷാദ് പുല്ലൂണി
(ജെസിഐ ബിസിനസ്സ് എക്സലൻസ് അവാർഡ് ),
അഡ്വ. ജംഷാദ് കൈനിക്കര (ജെസിഐ ഐക്കൺ അവാർഡ്), ഫെബിൻ ഷെരീഫ്
(ലേഡി എന്റെർപെന്റർ അവാർഡ്) എന്നിവർ ഏറ്റു വാങ്ങി. ഷാജിദ് പൂക്കയിൽ, തെസ്നി കമറുദ്ധീൻ,
മീഡിയ ലയ്സൺ ഷബീറലി റിഥം മീഡിയ, കബീർ റിഫായി, മുഹമ്മദ് അസ്‌ലം, റിനീഷ് കൊച്ചുകുടിയിൽ, അസിസ് മാവുംകുന്ന്,
വിനോദ്, ഒമർ ശരീഫ്, സുനിൽ കാവുങ്ങൽ, മനോജ് കെ ജോസ്എ ന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.