Fincat

മലപ്പുറത്തെ യൂസ്ഡ് കാര്‍ ഷോറൂമില്‍നിന്നും കാറുകള്‍ മോഷ്ടിച്ച സഹോദരങ്ങള്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം മൊറയൂരിലെ യൂസ്ഡ് കാര്‍ ഷോറൂമില്‍നിന്നും കാറുകള്‍ മോഷ്ടിച്ച് കര്‍ണാടകയില്‍ വില്‍ക്കാന്‍ ശ്രമം. സഹോദരങ്ങള്‍ അറസ്റ്റില്‍. കാറുകള്‍ കര്‍ണാടകയില്‍ നിന്ന് കണ്ടെത്തി.സംഭവവുമായി ബന്ധപ്പെട്ട് സഹോദരങ്ങളായ ദക്ഷിണ കര്‍ണാടകയിലെ കൊള്‍നാട് സാലത്തൂര്‍ സ്വദേശികളായ പഷവത്ത് നസീര്‍ (25),സഹോദരന്‍ മുഹമ്മദ് ഷാഹിദ്(20)എന്നിവരാണ് അറസ്റ്റിലായത്.

1 st paragraph


ഡിസംബര്‍ 25 നായിരുന്നു കേസിനാസ്പദമായ സംഭവം.യൂസ്ഡ് കാര്‍ ഷോറൂമില്‍ നിന്നും ഇരുവരും രണ്ട് കാറുകള്‍ അപഹരിച്ച് കടന്നു കളയുകയായിരുന്നു.പൊലിസിന്റെ പഴുതടച്ച അന്വേഷണമാണ് പ്രതികളെ കണ്ടെത്താനായത്.കാര്‍ വാങ്ങാനെന്ന പേരില്‍ ഇരുവരും പരിസരത്ത് കറങ്ങിയിരുന്നതായി വിവരം ലഭിച്ചിരുന്നു.സംഭവ ദിവസവും തൊട്ടുമുമ്പുള്ള ദിവസങ്ങളിലേയും വിവിധ കടകളിലെ സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചാണ് പൊലിസ് പ്രതികളിലേക്ക് എത്തിയത്.

2nd paragraph


കാറുകള്‍ സ്വയം ഓടിച്ചു പോയ പ്രതികള്‍ ഇവ കര്‍ണാടകയില്‍ വില്‍ക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റിലാകുന്നത്.കര്‍ണാടകയിലും പരിസര പ്രദേശങ്ങളിലും ദിവസങ്ങളോളം അന്വേഷണം നടത്തിയാണു വാഹനം കണ്ടെടുത്തത്.കേസില്‍ രണ്ട് പേരെക്കൂടി പിടികൂടാനുണ്ടെന്നു പൊലീസ് പറഞ്ഞു.


മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ്.സുജിത് ദാസിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കൊണ്ടോട്ടി ഡി.വൈ.എസ്.പി കെ.അഷ്റഫിന്റെ നിര്‍ദേശത്തില്‍ ഇന്‍സ്പെക്ടര്‍ എം.സി.പ്രമോദ്, രതീഷ് ഒളരിയന്‍, പമിത്, ശശി അമ്പാളി,രാജേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.