ജിയോളജി വകുപ്പ് തൊഴിലാളി പീഢന നയം അവസാനിപ്പിക്കണം – എ ഐ ടി യു സി
മലപ്പുറം : നിര്‍മ്മാണ സാമഗ്രികളുമായി പോകുന്ന ടിപ്പര്‍ ലോറികള്‍ അന്യായമായി തടഞ്ഞു വെക്കുകയും പിഴ അടച്ചാലും 15 ദിവസം വരെ വാഹനം വിട്ടു കൊടുക്കാതെ തൊഴിലാളികളെ തൊഴില്‍ നഷ്ടപ്പെടുത്തുകയും ചെയ്യുന്ന മലപ്പുറം ജില്ലാ ജിയോളജി വകുപ്പിന്റെ തൊഴിലാളി വിരുദ്ധ നിലപാട് അവസാനിപ്പിക്കണമെന്ന് മോട്ടോര്‍ തൊഴിലാളി യൂണിയന്‍ (എഐടിയുസി) ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
കണ്‍വെന്‍ഷന്‍ എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് പി സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ തൊഴിലാളി യൂണിയന്‍ സംസ്ഥാന സെക്രട്ടറി കെ സി ജയപാലന്‍ , എ ഐ ടി യു സി ജില്ലാ സെക്രട്ടറി എം എ റസാഖ്, വി. മുഹമ്മദ് കുട്ടി, കെ പി ഹരീഷ് കുമാര്‍, പി. ജംഷീര്‍ , പി ശിവദാസന്‍ എന്നിവര്‍ സംസാരിച്ചു.

ഭാരവാഹികളായി കെ പി ഹരീഷ് കുമാര്‍ – പ്രസിഡന്റ്, കെ ദേവദാസ്, ടി പി മോഹനന്‍, അസ്ലം ഷേര്‍ഖാന്‍- വൈസ് പ്രസിഡന്റുമാര്‍, പി. ജംഷീര്‍ – സെക്രട്ടറി, കെ പി ഷാഹുല്‍ ഹമീദ്, മുജീബ്‌റഹ്മാന്‍ എടവണ്ണ, മുന്നാസ് പാറക്കല്‍ , സി പി നൗഫല്‍ – ജോ. സെക്രട്ടറിമാര്‍, പി. ശിവദാസന്‍ – ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.

