മുഫക്കിറുല്‍ ഇസ്‌ലാം ഫൗണ്ടേഷന്റെ പുസ്തക പ്രകാശനം ബുധനാഴ്ച
തിരൂർ: ഇന്ത്യന്‍ സ്വാതന്ത്ര്യ സരമ ചരിത്രത്തിലെ ഇരുളടഞ്ഞ അധ്യായമായ 1857 മുമ്പുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ മുസ്‌ലിംകള്‍ വഹിച്ച പങ്ക് വ്യക്തമാക്കുന്ന, മൗലാന ഫൈസല്‍ അഹ്മദ് നദ്‌വി ഭട്ക്കല്‍ രചിച്ച ചരിത്ര ഗ്രന്ഥമായ ‘1857നു മുമ്പ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ മുസ്‌ലിം പണ്ഡിതരുടെ പങ്ക് ‘ എന്ന ഗ്രന്ഥത്തിന്റെയും ഇന്ത്യയില്‍ പ്രബോധന രംഗത്ത് ഒരുപാട് പേര്‍ക്ക് വെളിച്ചമേകിയ ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സക്കറിയ (റഹ്)യെ കുറിച്ച് ലോകോത്തര പണ്ഡിതനും ഗ്രന്ഥകാരനും ചിന്തകനുമായിരുന്ന മൗലാനാ അബു ഹസന്‍ അലി നദ്‌വി എഴുതിയ ‘ശൈഖുല്‍ ഹദീസ് മൗലാനാ മുഹമ്മദ് സക്കറിയ ജീവിത ചരിത്രം’ എന്ന ഗ്രന്ഥത്തിന്റെയും പ്രകാശനം ഇന്ന് (12-01-2022 ബുധന്‍) വൈകീട്ട് 3 മണിക്ക് തിരൂര്‍ സംഗമം ഓഡിറ്റോറിയത്തില്‍ നടക്കും.
പരിപാടിയുടെ ഉല്‍ഘാടനം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. മൗലാനാ ഫൈസല്‍ അഹ്മ്മദ് നദ്‌വി (ഉസ്താദുല്‍ ഹദീസ്, നദ്‌വത്തുല്‍ ഉലമ, ലക്‌നൗ) വിശിഷ്ടാതിഥിയായിരിക്കും. ഗ്രന്ഥങ്ങളുടെ പ്രകാശനം അബ്ദുല്‍ഗഫൂര്‍ അല്‍ ഖാസിമി, ഡോ. അനില്‍ മുഹമ്മദ് എന്നിവര്‍ നിര്‍വ്വഹിക്കും.
മുന്‍ എം.എല്‍.എ സി. മമ്മൂട്ടി, ഡോ. ഹുസൈന്‍ മടവൂര്‍, ഡോ. ഹുസൈന്‍ രണ്ടത്താണി, അബ്ദുറഹിമാന്‍ ബാഖവി, ഹാഷിം ഹദ്ദാദ് തങ്ങള്‍, അബ്ദുല്‍ ശക്കൂര്‍ അല്‍ ഖാസിമി, കെ.ടി. ഹുസൈന്‍, അബ്ദുറഹിമാന്‍ മങ്ങാട്, മമ്മൂട്ടി അഞ്ചുകൂന്ന്, ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍, നുഅ്മാന്‍ നദ്‌വി, മുഹമ്മദ് അന്‍സാരി നദ്‌വി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
കഴിഞ്ഞ 20 വര്‍ഷമായി ഇസ്‌ലാമിക പ്രസിദ്ധീകരണ രംഗത്ത് വളരെ ശ്രദ്ധേയമായ മുഫക്കിറുല്‍ ഇസ്‌ലാം ഫൗണ്ടേഷന്‍ (കോഴിക്കോട്) ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
റസൂല്‍ ഗഫൂര്‍
(മുഫക്കിറുല്‍ ഇസ്‌ലാം ഫൗണ്ടേഷന്‍ കോഴിക്കോട്)
9656671696