കോവിഡ് 19: ജില്ലയില്‍ 309 പേര്‍ക്ക് വൈറസ് ബാധ


ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.22 ശതമാനം

ജില്ലയില്‍ ചൊവ്വാഴ്ച  (ജനുവരി 11ന് ) 309 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 5.22  ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. രോഗബാധിതരില്‍ ഒരു ആരോഗ്യപ്രവര്‍ത്തകനും ഉള്‍പ്പെടും. ആകെ 5915 സാമ്പിളുകളാണ് പരിശോധിച്ചത്. 297 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഉറവിടം അറിയാത്ത ആറ്  കേസുകളുണ്ട്. അഞ്ച് പേര്‍ക്ക് യാത്രക്കിടയിലാണ് രോഗബാധയുണ്ടായത്.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253


ജില്ലയില്‍ 57,15,163 ഡോസ് വാക്സിന്‍ നല്‍കി

ജില്ലയില്‍ 57,15,163 ഡോസ് കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം ചെയ്തതായി ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു.ഇതില്‍ 32,09,488 പേര്‍ക്ക് ഒന്നാം ഡോസും 25,04,816 പേര്‍ക്ക് രണ്ടാം ഡോസും 859 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനുമാണ് നല്‍കിയത്. 15 വയസ്സ് മുകളില്‍ പ്രായമുള്ള 3209488 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 2504816 പേര്‍ക്ക് പേര്‍ക്ക് രണ്ടാം ഡോസും 859 പേര്‍ക്ക് കരുതല്‍
ഡോസ് വാക്സിനും നല്‍കി.