Fincat

ദുബായിൽ നിന്ന് വന്ന യുവാവ് പോക്സോ കേസിൽ കരിപ്പൂരിൽ അറസ്റ്റിലായി

കോഴിക്കോട്: പോക്സോ കേസിൽ പ്രതിയായ യുവാവ് കരിപ്പുർ വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായി. ദുബായിൽനിന്ന്  നാട്ടിലേക്ക് വരുന്നതിനിടെയാണ് അറസ്റ്റ്. കോഴിക്കോട് ജില്ലയിലെ പയ്യോളി ഏരിപ്പറമ്പില്‍ മുനീസിനെയാണ് (24) അറസ്റ്റുചെയ്തത്. പെൺകുട്ടിയെ അപമാനിച്ച ശേഷമാണ് ഇയാൾ ദുബായിലേക്ക് പോയതെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് 2021 സെപ്റ്റംബര്‍ അഞ്ചിനാണ് പോലീസ് മുനീസിനെതിരെ കേസെടുത്തത്.

1 st paragraph

ഗൾഫിലിരുന്ന് സമൂഹമാധ്യമങ്ങൾ വഴി പ്രതി പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ചിരുന്നു. കൂടാതെ പെൺകുട്ടിക്ക് വന്ന ചില വിവാഹാലോചനകൾ പ്രതി ദുബായിലിരുന്ന് മുടക്കാൻ ശ്രമിച്ചതായും പെൺകുട്ടിയുടെ വീട്ടുകാർ പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.സി. സുഭാഷ്ബാബുവിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്ക് ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.

2nd paragraph