ജീവനക്കാര്‍ക്കായി യാത്രയയപ്പ് പരിപാടി ‘സ്‌നേഹാദരം’ സംഘടിപ്പിച്ചു
മലപ്പുറം : ആരോഗ്യ വകുപ്പിലെ പൊതുജനാരോഗ്യ വിഭാഗം കൂട്ടായ്മയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നിന്നും വിരമിച്ച പൊതുജനാരോഗ്യ വിഭാഗം ജീവനക്കാര്‍ക്കായി യാത്രയയപ്പ് പരിപാടി ‘ സ്‌നേഹാദരം’ സംഘടിപ്പിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക ഉദ്ഘാടനം ചെയ്തു. കേരള പബ്ലിക്ക് ഹെല്‍ത്ത് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ ചെയര്‍പേഴ്‌സണ്‍ കെ. പുഷ്പലത അധ്യക്ഷത വഹിച്ചു.

ജില്ലാ ടി ബി ഓഫീസര്‍ ഡോ. സുബിന്‍, ജില്ലാ ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ കുമാരന്‍, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ പി. രാജു, കേരള പബ്ലിക്ക് ഹെല്‍ത്ത് ആക്ഷന്‍ കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ കെ. ഐ ലൈജു ഇഗ്നേഷ്യസ് , കെ.പി കൃഷ്ണദാസ്, എം ഷാഹുല്‍ ഹമീദ്, വി ബി പ്രമോജ്, പി. കെ.അന്‍സാര്‍, ഹബീബ് റഹ്്മാന്‍, വി എം മനോജ്, രാജേഷ് ഫ്രാന്‍സിസ്, സതീഷ് അയ്യാപ്പില്‍ എന്നിവര്‍ സംസാരിച്ചു.

കോവിഡ് പോരാളികളായി സേവനം നടത്തി ആരോഗ്യ വകുപ്പില്‍ നിന്നും വിരമിച്ച പൊതുജനാരോഗ്യ വിഭാഗം ജീവനക്കാര്‍ക്ക് വേണ്ടിയാണ് പൊതുജനാരോഗ്യ വിഭാഗം കൂട്ടായ്മയുടെ നേതൃത്വത്തില്‍ പരിപാടി നടത്തിയത്.