മൂന്ന് വയസ്കാരന്‍റെ മരണത്തില്‍ ദുരൂഹത; കുട്ടിയെ ആശുപത്രിയിലെത്തിച്ച രണ്ടാനച്ചന്‍ മുങ്ങി

തിരൂര്‍ :മൂന്ന് വയസ്കാരന്‍റെ മരണത്തില്‍ ദുരൂഹത. ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശി മുംതാസ് ബീവിയുടെ മകന്‍ 3 വയസ്സുകാരനായ ഷെയ്ഖ് സിറാജാണ് ബുധനാഴ്ച വൈകീട്ട് ഏഴ്മണിയോടെ മരണപ്പെട്ടത് .കുട്ടിയുടെ മാതാവ് മുന്താസ്ബിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

പോലീസ് തിരയുന്ന രണ്ടാനച്ചൻ

ബുധനാഴ്ച വൈകീട്ട് ഏഴ്മണിയോടെയാണ് സംഭവം.പശ്ചിമബംഗാള്‍ സ്വദേശിനിയായ മുന്താസ്ബിയുടെ മകന്‍ മൂന്നു വയസുകാരനായ ഷെയ്ക്ക് സിറാജാണ് മരണപ്പെട്ടത്.മുന്താസ്ബിയുടെ ആദ്യഭര്‍ത്താവായ ഷെയ്ക്ക് റഫീക്കിന്‍റെ മകനാണ് മരണപ്പെട്ട ഷെയ്ക്ക് സിറാജ്.ഒരു വര്‍ഷം മുമ്പ് റഫീക്കുമായുള്ള വിവാഹം വേര്‍പ്പെടുത്തിയതിന് ശേഷമാണ് അര്‍മാനുമായി വിവാഹം .പത്ത് ദിവസം മുമ്പാണ് തിരൂരിലെ ഇല്ലത്തെപാടത്തെ വാടകോട്ടേഴ്സില്‍ ഇവര്‍ താമസമാരംഭിച്ചത്.

അര്‍മാന്‍ തന്നെയാണ് കുട്ടിയെ തിരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.കുട്ടി മരണപ്പെട്ടുവെന്നറിഞ്ഞതോടെ അര്‍മാന്‍ മുങ്ങുകയായിരുന്നു.സംശയം ഡോക്ടര്‍മാര്‍ പോലീസിനെ വിവരമറിയിച്ചു. കുട്ടിയുടെ ഉമ്മ മുന്താസ്ബിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.