വടക്കേമണ്ണയിലെ കുടിവെള്ള ക്ഷാമം: വാര്‍ഡ് മെമ്പര്‍ കെ എന്‍ ഷാനവാസ് നിവേദനം നല്കി
മലപ്പുറം : വടക്കേമണ്ണയിലെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന കുടിവെള്ള ക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് വാര്ഡ്മെമ്പര് കെ എന്‍ ഷാനവാസ് നിവേദനം നല്കി.
കഴിഞ്ഞ ദിവസം ഉണ്ടായ മോട്ടോര്‍ തകരാറും ജലജീവന്‍ പദ്ധതിയുടെ പണി പുരോഗമിക്കുന്നതിനായി പകല്‍ സമയത്ത് പമ്പിംഗ് നിര്‍ത്തിവെച്ചതുമാണ് ഇതിന് കാരണമായതെന്ന് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ പറഞ്ഞു. തകരാറിലായ മോട്ടോര്‍ രണ്ടു ദിവസത്തിനകം ശരിയാക്കി പുനസ്ഥാപിക്കുമെന്നും ജലജീവന്‍ പദ്ധതിയുടെ പ്രവര്‍ത്തികള്‍ ഭാഗികമായി നടത്തി ജനങ്ങള്‍ക്ക് ലഭിക്കേണ്ട കുടിവെള്ളം ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പു നല്കി.ജലജീവന്‍ പദ്ധതിയുടെ പ്രവൃത്തി പൂര്‍ത്തിയാവുന്നതോടെ നിലവിലുള്ള കുടിവെള്ളക്ഷാമത്തിന് അന്തിമായി പരിഹാരമാവുമെന്നും അദ്ദേഹം വ്യക്തമാക്കി.