നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് പൊന്നാനി സ്വദേശിയായ യുവാവ് മരിച്ചു.

പൊന്നാനി: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു.പൊന്നാനി പള്ളിപ്പടി സ്വദേശി പുതുപ്പറമ്പിൽ ഇബ്രാഹിമിന്റെ മകൻ ജംഷീർ ആണ് മരിച്ചത്.കൂട്ടായി ഭാര്യവീട്ടിലേക്കുള്ള യാത്രാമധ്യ രാത്രി 10:30pm ന് ചമ്രവട്ടം നരിപ്പറമ്പിൽ വച്ച് ജംഷിർ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ബാരിക്കേഡിൽ ഇടിച്ച് മറിഞ്ഞാണ് അപകടം.

ഗുരുതരമായി പരിക്കേറ്റ ഇദ്ധേഹത്തെ നാട്ടുകാർ ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. രക്തം കൂടുതൽ വാർന്നതാണ് മരണം സംഭവിക്കാൻ കാരണമെന്നാണ് പ്രാതമിക വിവരം
മൃതദേഹം ആലത്തിയൂർ ഇമ്പിച്ച ബാവ മെമ്മോറിയൽ ഹോസ്പിറ്റലിൽ.