Fincat

ശബരിമല അയ്യപ്പന് 50 ലക്ഷത്തിന്റെ സ്വർണകിരീടം കാണിക്കയായി ലഭിച്ചു.

ശബരിമല: കോവിഡ് മഹാമാരിയിൽ നിന്ന് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയതിന് നന്ദി സൂചകമായി ശബരിമല അയ്യപ്പന് സ്വർണകിരീടം സമർപ്പിച്ച് ആന്ധ്രാ സ്വദേശി. കർണൂൽ ജില്ലക്കാരനായ ബിസിനസുകാരൻ മാറം വെങ്കിട്ട സുബ്ബയ്യയാണ് അമൂല്യ രത്നങ്ങൾ പതിപ്പിച്ച സ്വർണ കിരീടം ഭഗവാന് കാണിക്കയായി സമർപ്പിച്ചത്.

1 st paragraph

30 വർഷമായി മുടങ്ങാതെയെത്തി അയ്യപ്പനെ വണങ്ങിയിരുന്നയാളായിരുന്നു സുബ്ബയ്യ. അടുത്തിടെ കോവിഡ് മൂർച്ഛിച്ച് 15 ദിവസത്തളം ഐ സി യുവിൽ മരണവുമായി മല്ലിട്ടു. അന്ന് നേർന്നതാണ് സ്വർണകിരീടം. പിന്നീട് കേരള ഹൈക്കോടതി അഭിഭാഷകനായ ലൈജു റാമിന്റെ സഹായത്തോടെ ശബരിമല അധികൃതരുമായി ബന്ധപ്പെട്ടാണ് കിരീട സമർപ്പണത്തിന് അവസരമൊരുക്കിയത്.

2nd paragraph

ചുറ്റും വജ്രക്കല്ലുകളും നടുവില്‍ ചുവന്നരത്നവും പതിച്ചിട്ടുണ്ട്. 50 ലക്ഷം രൂപയിലേറെ മൂല്യം കണക്കാക്കുന്നു.

വ്യാഴാഴ്ച സന്നിധാനത്ത്, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപന്‍, ബോര്‍ഡംഗം മനോജ് ചരളേല്‍, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാര വാരിയര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ സുനില്‍കുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇത് സമര്‍പ്പിച്ചത്.