എ എ ഡബ്ല്യു കെ പ്രതിനിധി സമ്മേളനവും സി. എ. മജീദ് സ്മാരക കോണ്‍ഫ്രന്‍സ് ഹാള്‍ കം ട്രൈനിംഗ് സെന്ററിന്റെ ഉദ്ഘാടനവും നാളെ


മലപ്പുറം; അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് കേരള(എ എ ഡബ്ല്യു കെ ) 32ാമത് ജില്ലാ പ്രതിനിധി സമ്മേളനവും സി. എ. മജീദ് സ്മാരക കോണ്‍ഫ്രന്‍സ് ഹാള്‍ കം ട്രൈനിംഗ് സെന്ററിന്റെ ഉദ്ഘാടനവും നാളെ (ജനുവരി 16 ന് ഞായറാഴ്ച) നടക്കും.


കോണ്‍ഫ്രന്‍സ് ഹാളിന്റെ ഉദ്ഘാടനം മുണ്ടുപറമ്പില്‍ രാവിലെ 9 മണിക്ക് അസോസിയേഷന്‍ സംസ്ഥാന പ്രസിന്റ് നസീര്‍ കള്ളിക്കാട് നിര്‍വഹിക്കും.ജില്ലാ പ്രസിഡന്റ് പ്രഭാകരന്‍ മഞ്ചേരി അധ്യക്ഷത വഹിക്കും.മുന്‍ സംസ്ഥാന പ്രസിഡന്റ് എം കെ വിജയന്‍ മുഖ്യാതിഥിയാകും. സംസ്ഥാന ഭാരവാഹികളായ കെ ജി ഗോപകുമാര്‍ , സുധീര്‍ മേനോന്‍, വി എസ് മീരാണ്ണന്‍ ഗോപന്‍ കരമന , എം മുഹമ്മദ് ഷാ ,ജില്ലാ സെക്രട്ടറി കബീര്‍, പൊന്നാനി, ട്രഷറര്‍ ഛഗ ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംസാരിക്കും.
പ്രതിനിധി സമ്മേളനം എം എസ് പി കമ്മ്യൂണിറ്റി ഹാളില്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് എം കെ വിജയന്‍ ഉദ്ഘാടനം ചെയ്യും