Fincat

മുഖ്യമന്ത്രി അമേരിക്കയിലേയ്ക്ക്; പുറപ്പെട്ടത് പുലർച്ചെ

തിരുവനന്തപുരം: ചികിത്സയ്ക്കും പരിശോധനകള്‍ക്കുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമെരിക്കയിലേക്ക് പോയി. കൊച്ചിയില്‍ നിന്നും പുലര്‍ച്ചെ 4.40 ഓടെയാണ് മുഖ്യമന്ത്രിയും സംഘവും അമെരിക്കയിലേക്ക് പോയത്. ഭാര്യ കമല, പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷ് എന്നിവരും മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

1 st paragraph

രണ്ടാഴ്ചയോളം മുഖ്യമന്ത്രി അമെരിക്കയില്‍ തങ്ങും. ചികിത്സ പൂര്‍ത്തിയാക്കി ഈ മാസം 29 നാണ് മുഖ്യമന്ത്രി തിരികെ എത്തുക. മുഖ്യമന്ത്രി അമെരിക്കയില്‍ കഴിയുന്ന സമയത്തെ ചുമതല മറ്റ് മന്ത്രിമാര്‍ക്ക് ആര്‍ക്കും നല്‍കിയിട്ടില്ല. അവിടെനിന്ന് ഓണ്‍ലൈനായി മന്ത്രിസഭാ യോഗവും കോവിഡ് അവലോകന യോഗവും മറ്റും ചേരാനാണ് തീരുമാനം. മുഖ്യമന്ത്രി അമെരിക്കയിലിരുന്ന് ഇ ഫയല്‍ സംവിധാനത്തിലൂടെ ഫയലുകള്‍ തീര്‍പ്പാക്കുമെന്നാണ് സൂചന

2nd paragraph

വിദേശത്തേക്ക് പോകുന്നതിന് മുമ്പായി മുഖ്യമന്ത്രി ഇന്നലെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ വിദേശത്തു പോകുന്നതിനു മുന്‍പ് സര്‍ക്കാരിന്റെ തലവനായ ഗവര്‍ണറോട് കാര്യങ്ങള്‍ വിശദീകരിക്കുന്നതാണ് കീഴ് വഴക്കം. ചികിത്സയ്ക്ക് പോകുന്നത് അടക്കമുള്ള കാര്യങ്ങള്‍ അറിയിച്ചു.ചാന്‍സലര്‍ പദവി ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി വീണ്ടും ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.