തിരുവനന്തപുരം വിമാനത്താവളത്തിൽ സഹപ്രവർത്തകയെ ഉന്നത ഉദ്യോഗസ്ഥൻ പീഡിപ്പിച്ചെന്ന് പരാതി
തിരുവനന്തപുരം: സഹപ്രവർത്തകയുടെ പരാതിയിൽ തിരുവനന്തപുരം വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ പീഡനത്തിന് കേസെടുത്തു. ചീഫ് എയര്‍പോര്‍ട്ട് ഓഫീസര്‍ ജി മധുസൂദന റാവുവിന് എതിരെ തുമ്പ പൊലീസാണ് കേസെടുത്തിരിക്കുന്നത് .

ഫ്‌ലാറ്റിലെത്തിച്ച് ബലാത്സംഗം ചെയ്തു എന്നാണ് സഹപ്രവര്‍ത്തക പരാതി നല്‍കിയത്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തതായി വിമാനത്താവള അധികൃതര്‍ അറിയിച്ചു.