കണ്ണൂർ വിമാനത്താവളത്തിൽ നിന്നും യുഎ.ഇ.യിലേക്ക് പോകുന്ന യാത്രക്കാർക്ക് കോവിഡ്
കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഷാർജ, അബുദാബി എന്നിവിടങ്ങളിലേക്ക് പോകാൻ എത്തിയവർക്കാണ് വെള്ളിയാഴ്ച പോസിറ്റീവായതിനെ തുടർന്ന് യാത്രമുടങ്ങിയത്.
യാത്രയ്ക്ക് തൊട്ടുമുമ്പായി നടത്തുന്ന റാപ്പിഡ് പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിവരുന്നുണ്ടെന്ന്കിയാൽ അധികൃതർ അറിയിച്ചു.വിമാനതാവളത്തിന് പുറത്ത് നടത്തിയ പരിശോധനയിൽ നെഗറ്റീവ് സ്ഥിരീകരിച്ചവർക്കും വിമാനത്താ വളത്തിൽ നടത്തുന്ന പരിശോ ധനയിൽ പോസിറ്റീവാകുന്നുണ്ടെന്ന് യാത്രക്കാർ പറഞ്ഞു.
മൂന്ന് സർവീസാണ് ഇന്നലെ കണ്ണൂർ യു.എ.ഇ.സെക്റൽ ഉണ്ടായിരുന്നത്.നേരത്തെ വിമാനതാവളത്തിൽ ആർ.ടി.പി.സി ആർ പരിശോധനയ്ക്ക് അമിത നിരക്ക് വാങ്ങുന്നുവെന്നാരോപിച്ച് യൂത്ത് ലീഗ് വിമാനതാവളത്തിലേക്ക് മാർച്ച് നടത്തിയിരുന്നു.
വിമാന താവളത്തിൽ വെച്ചു നടത്തുന്ന കോവിഡ് പരിശോധനയിൽ പോസറ്റീവാകുന്നവർക്ക് ടിക്കറ്റ് ചാർജ് തിരികെ നൽകാൻ വിമാനതാവള കമ്പിനിക്കാർ തയ്യാറാകാത്തത് യാത്രക്കാർക്ക് ഇരുട്ടടിയായിട്ടുണ്ട്. കഴിഞ്ഞ കൊ വിഡ് കാലത്ത് വന്ദേ ഭാരത് മിഷനിലൂടെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിയവർക്ക് മടങ്ങി പോകാൻ കഴിയാത്ത സാഹചര്യമാണുള്ളത്.