ദേവധാറിൽ നാളെ റോബോർട്ടിക് ശില്പശാല

താനുർ: ജില്ലയിലെ വിവിധ ഹയർസെക്കൻഡറി സ്കൂളിൽ നിന്നുമുള്ള കുട്ടികൾക്കായി റോബോർട്ടിക്സ് ശില്ലപ ശാല നാളെ താനുർ ദേവധാർ ഹയർ സെക്കൻഡറി
സ്കൂളിൽ നടക്കും. ഈ മേഖലയിൽ വരും കാലഘട്ടങ്ങളിൽ .വരുന്ന തൊഴിലവത്സങ്ങളെയും നാധ്യതകളെയും കുറിച്ച് കുട്ടികൾക്ക് പരിജയ പെടുത്താനും സംശയങ്ങൾ ദുരി കരിക്കാനും വേണ്ടിയാണ് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നത്.

ജനുവരി 16 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് തുടങ്ങി വൈകിട്ട് 5 മണി വരെ നിളുന്ന പരിപാടിയിൽ വിദ്യാർത്ഥികൾക്കാവശ്യമായ ടൂൾകിറ്റ് ഉൾപ്പെടെ സാജന്യമായി നൽകും.
ദേവധാർ സ്കൂളിൽ നിന്നും പ്രിൻസിപ്പലായി വിരമിക്കുന്ന എം.ഗണേഷന്റെ യാത്രയയപ്പിന്റെ ഭാഗമായാണ് പരിപ്പാടി .

രാവിലെ 9 മണിക്ക് മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി പരിപ്പാടി ഉദ്ഘാടനം ചെയ്യും. കേരള സ്റ്റാർട്ടപ്പ് മിഷൻ സംരംഭമായ സിയുസ് ലേണിംഗ് ആപ്പ് ദേവധാർ ഗവ.ഹയർസെക്കൻഡറി സ്കൂൾ കുട്ടികൾക്ക് സൗജന്യമായി നൽകുന്ന പദ്ധതി ചടങ്ങിൽ വെച്ച് നടക്കും

ആർട്ടിഫിഷൽ ഇന്റലിജെന്റ്സ് കൺസൽട്ടന്റ് ഡോ.രാജേഷ് കരുവാത്ത്.
ഇവോൾവ് റോബോട്ടിക്സ് ചീഫ് എഞ്ചിനിയർമാരായ സജീഷ് കൃഷ്ണ,
എ.ജി. അമൽ , ഇൻഫർമേഷൻ കേരള മിഷൻ കോഡിനേറ്റർ, പി. ജാഫർ,
സിയൂസ് ലേണിംഗ് ആപ്പ് റിജനൽ ഹെഡ് ഹരിഷ് പോന്നോത്ത് എന്നിവർ ക്ലാസ് എടുക്കും.
വിവരങ്ങൾക്ക് : 9447948124