ദേശീയ പണിമുടക്ക് വിജയിപ്പിക്കുക
മലപ്പുറം: ഫെബ്രുവരി 23,24 തിയ്യതികളില്‍ നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ ന്ന് ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് യൂണിയന്‍ (സി ഐ ടി യു) മലപ്പുറം ഏരിയാ സമ്മേളനം തൊഴിലാളികളോട് ആവശ്യപ്പെട്ടു.
ഇമ്പിച്ചി ബാവ മന്ദിരത്തില്‍ നടന്ന സമ്മേളനം സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് എ കെ വേലായുധന്‍ ഉദ്ഘാടനം ചെയ്തു.പി സുരേഷ് അധ്യക്ഷത വഹിച്ചു.സി ടി ചന്ദ്രന്‍ പ്രവര്‍ത്ത്‌ന റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി രാജന്‍ പരുത്തിപ്പറ്റ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

ജില്ലാ്പ്രസിന്റ് സി രാധാകൃഷണന്‍ ,ജില്ലാ ജോയിന്റ് സെക്രട്ടറി ഒ സഹദേവന്‍,ജില്ലാ ട്രഷറര്‍ പി ശശിധരന്‍ , സി ഷീജ എന്നിവര്‍.സംസാരിച്ചു.പുതിയ ഭാരവാഹികളായി കെ രവീന്ദ്രന്‍ (പ്രസിഡന്റ്),പി സുരേഷ്, സി ഷീജ(വൈസ് പ്രസിഡന്റുമാര്‍), സി ടി ചന്ദ്രന്‍ (സെക്രട്ടറി), എ അഭിലാഷ്,എ പി പ്രദീപ്(ജോയിന്റ് സെക്രട്ടറിമാര്‍), പി ബാലകൃഷ്ണന്‍ (ട്രഷറര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.