Fincat

12 കോടിയുടെ ക്രിസ്തുമസ്- പുതുവത്സര ബമ്പർ നറുക്കെടുത്തു

തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബമ്പർ 12കോടിയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ലഭിച്ചത് കോട്ടയത്ത് വിറ്റ ടിക്കറ്റിന്. ബിജി വർഗീസ് എന്ന ഏജന്റിൽ നിന്നും വിറ്റുപോയ XG 218582 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കോട്ടയം നഗരത്തിലെ ബെൻസ് ലോട്ടറി ഏജൻസി ആണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റിരിക്കുന്നത്. ഭാ​ഗ്യശാലിയെ കണ്ടെത്താനായിട്ടില്ല.

1 st paragraph

രണ്ടാം സമ്മാനം ആറ് പേർക്ക് 50 ലക്ഷം വീതം നൽകും (മൊത്തം മൂന്ന് കോടി രൂപ). മൂന്നാം സമ്മാനമായി 10 ലക്ഷം വീതം ആറ് പേർക്കും നാലാം സമ്മാനം അഞ്ച് ലക്ഷം വീതം ആറ് പേർക്കും നൽകും. ഇതുകൂടാതെ 5000, 3000, 2000, 1000 എന്നിങ്ങനെ നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്.

2nd paragraph

XA, XB, XC, XD, XE, XG എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. നാല്പത്തേഴ് ലക്ഷത്തി നാല്പതിനായിരം ടിക്കറ്റുകളാണ് ഭാ​ഗ്യക്കുറി വകുപ്പ് അച്ചടിച്ചത്. ഇതിൽ ഭൂരിഭാ​ഗം ടിക്കറ്റുകളും വിറ്റഴിഞ്ഞതായി ലോട്ടറി വകുപ്പ് അറിയിച്ചു.