കോവിഡ്; ജില്ലയില്‍ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തി; ജില്ലാ മെഡിക്കല്‍ ഓഫീസര്‍
മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം:
മലപ്പുറം: ജില്ലയില്‍ കോവിഡ് വ്യാപനം ദിവസംതോറും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയിലെ വ്യാപാരസ്ഥാപനങ്ങളും ഹോട്ടലുകളും ഓഫീസുകളും മറ്റു കടകളും അപ്പാര്‍ട്ട്‌മെന്റ് കളും പൊതു വാഹനങ്ങളും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര്‍ രേണുക നിര്‍ദ്ദേശിച്ചു.
എല്ലാ വ്യാപാരസ്ഥാപനങ്ങളും മാളുകളും വാഹനങ്ങളും ഓഫീസുകളും അവരവരുടെ സ്ഥലങ്ങള്‍ ഇടയ്ക്കിടെ സാനിറ്റൈസ് ചെയ്യുകയും അവിടെ വരുന്നവരോട് കൃത്യമായി മാസ്‌ക് ധരിക്കാനും സാമൂഹിക അകലം പാലിക്കാനും നിര്‍ദ്ദേശിക്കുണം. ജിംനേഷ്യം സിമ്മിംഗ് പൂളുകള്‍ പാര്‍ക്കുകള്‍ ഗ്രൗണ്ടുകള്‍ എന്നിവിടങ്ങളില്‍ പോകുന്നതും അനാവശ്യ യാത്രകളും ഒഴിവാക്കണം.
ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും മാളുകളും ഓഫീസുകളും പൊതു വാഹനങ്ങളും അവിടെ വരുന്നവരുടെ ശരീരതാപനില പരിശോധിക്കുകയും
കെട്ടിടങ്ങളിലും മാളുകളിലും ഓഫീസുകളിലും ചെറിയ വിസ്താരം കുറഞ്ഞ ലിഫ്റ്റുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുകയും ചെയ്യണം.
പോലീസ്, റവന്യൂ, ആരോഗ്യ വകുപ്പ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ വിവിധ സ്ഥാപനങ്ങളില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നുള്ളത് പരിശോധിക്കുകയും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നതാണ്.
ഇനിയും ഒരു ലോക്ക് ഡൗണ്‍ പോലെയുള്ള അടച്ചിടല്‍ ഒഴിവാക്കാന്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് കോവിഡ് വ്യാപനം തടയാന്‍ പൊതുജനങ്ങള്‍ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.
15 മുതല്‍ 18 വയസ്സ് വരെയുള്ള എല്ലാ കുട്ടികളും, രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ സമയം ആയിട്ടുള്ളവരും, മുന്‍കരുതല്‍ ഡോസ് വാക്‌സിനേഷന് അര്‍ഹതയുള്ളവരും എത്രയും പെട്ടെന്ന് വാകസിന്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഓര്‍മിപ്പിച്ചു.