മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മലപ്പുറം അസീസ് അന്തരിച്ചു
മലപ്പുറം: മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും പ്രഥമ സന്തോഷ് ട്രോഫിയിലൂടെ കേരളത്തിന്റെ അഭിമാനതാരവുമായി മാറിയ മലപ്പുറം അസീസ് എന്ന മക്കരപറമ്പ കാവുങ്ങല്‍ അബദുല്‍ അസീസ് (73) അന്തരിച്ചു.

മലപ്പുറം അസീസ് സര്‍വീസസ്, കര്‍ണാടക, മുഹമ്മദന്‍സ് സ്‌പോര്‍ട്ടിങ് ടീമുകളുടെ മുന്‍ ക്യാപ്റ്റനാണ്. അന്തരിച്ച സന്തോഷ് ട്രോഫി ഫുട്‌ബോള്‍ കിരീടം നേടിയ ആദ്യ കേരള ടീമിലെ അംഗം കെ ചേക്കു സഹോദരനാണ്. മയ്യിത്ത് നമസ്‌കാരം രാവിലെ 11 മണിക്ക് മലപ്പുറം മക്കരപ്പറമ്പ് ടൗണ്‍ ജുമാ മസ്ജിദില്‍.