ദേവധാറിൽ നടന്ന റോബോർട്ടിക്സ് ശില്പശാല ശ്രദ്ധേയമായി.
താനുർ: ജില്ലയിലെ വിവിധ ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾക്കായി താനുർ ദേവധാർ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ നടന്ന റോബോർട്ടിക്സ്ശി ല്പശാല ശ്രദ്ധേയമായി..
ഏകദിന ശിലപശാലയിൽ സ്വന്തമായി റോബാർട്ട് നിർമ്മിക്കാൻ കുട്ടികൾക്ക് സാധിച്ചത്
നവ്യാനുഭവമായി. ഈ മേഖലയിൽ വരാനിരിക്കുന്ന തൊഴിലവത്സങ്ങളെയും നാധ്യതകളെയും കുറിച്ച് കുട്ടികൾക്ക് പരിജയ പെടുത്താനും സംശയങ്ങൾ ദുരി കരിക്കാനും
ശില്പശാല സഹായകമായി. പരിപാടിയിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കാവശ്യമായ ടൂൾകിറ്റ് ഉൾപ്പെടെ സാജന്യമായി നൽകി.
ദേവധാർ ഗവ: ഹയൻ സെക്കൻഡറി സ്കൂളിൽ നിന്നും പ്രിൻസിപ്പലായി വിരമിക്കുന്ന എം.ഗണേഷന്റെ യാത്രയയപ്പിന്റെ ഭാഗമായാണ് റോബോർട്ടിക് ശില്പശാല സംഘടിപ്പിച്ചത്.
മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി പരിപ്പാടി ഉദ്ഘാടനം ചെയ്തു. കേരള സ്റ്റാർട്ടപ്പ് മിഷൻ സംരംഭമായ സിയുസ് ലേണിംഗ് ആപ്പ് ദേവധാർ ഗവ.ഹയർസെക്കൻഡറി സ്കൂൾ കുട്ടികൾക്ക് സൗജന്യമായി നൽകുന്ന പദ്ധതി ചടങ്ങിൽ വെച്ച് ജില്ലാ പഞ്ചായത്ത് അംഗം വി.കെ. എം ഷാഫി നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് ഇ. അനോജ് അദ്ധ്യക്ഷത വഹിച്ചു.
ആർട്ടിഫിഷൽ ഇന്റലിജെന്റ്സ് കൺസൽട്ടന്റ് ഡോ.രാജേഷ് കരുവാത്ത് മുഖ്യപ്രഭാഷണം നടത്തി
താനാളൂർ ഗ്രാമ പഞ്ചായത്ത് അംഗം കെ.വി. ലൈജു, ഇവോൾവ് റോബോട്ടിക്സ് ചീഫ് എഞ്ചിനിയർമാരായ സജീഷ് കൃഷ്ണ,
എ.ജി. അമൽ , സ്റ്റാർട്ടപ്പ് മിഷൻ മലപ്പുറം റൗണ്ട് ടേബിൾ ചെയർമാൻ മുജീബ് താനാളൂർ,
സിയൂസ് ലേണിംഗ് ആപ്പ് റിജനൽ ഹെഡ്
ഹരിഷ് പോന്നോത്ത്സ്കൂൾ സ്റ്റാഫ് സെക്രട്ടറി എം ‘ഹംസ, പി രവിന്ദ്രൻ പി.പി..ബാലകൃഷ്ണൻ , പി.പി.യുനുസ് എന്നിവർ സംസാരിച്ചു.
ഫ