താനൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി

ദോഹ: മലപ്പുറം താനൂര്‍ സ്വദേശി ഖത്തറില്‍ നിര്യാതനായി. താനൂര്‍ മുനിസിപ്പാലിറ്റി മുസ്‌ലിം ലീഗ് പ്രസിഡന്റ് ടി പി എം അബ്ദുല്‍ കരിം ഹാജിയുടെ മകന്‍ അംറാസ് അബ്ദുല്ല (31) ആണ് മരിച്ചത്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു.