തിരൂരങ്ങാടിയിൽ അനര്‍ഹമായി കൈവശം വച്ച 26 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്തു
നന്നമ്പ്ര പഞ്ചായത്തിലെ വെള്ളിയാമ്പുറം പ്രദേശത്ത് തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ അനര്‍ഹമായി കൈവശം വച്ച 26 റേഷന്‍ കാര്‍ഡുകള്‍ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റി. ഇതില്‍ രണ്ട് എ.എ.വൈ കാര്‍ഡുകള്‍, 11 മുന്‍ഗണനാ കാര്‍ഡുകള്‍, 13 സബ്സിഡി കാര്‍ഡുകള്‍ എന്നിവ ഉള്‍പ്പെടും. റേഷനിങ് ഇന്‍സ്പെക്ടര്‍മാരായ രാജന് പള്ളിയാളി, എ ഹരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളില്‍ പരിശോധന തുടരും. അനധികൃതമായി കൈവശം വച്ച റേഷന്‍ കാര്‍ഡുകളുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഓഫീസിലെ 0494 2462917, 9188527392, സിവില്‍ സപ്ലസ് ഡയറക്ടറേറ്റിലെ 9495998223 എന്നീ നമ്പറുകളില്‍ അറിയിക്കാം.