Fincat

അബുദാബിയിൽ സ്ഫോടനം; മൂന്ന് പെട്രോള്‍ ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു

അബുദാബി: അബുദാബിയില്‍ രണ്ടിടങ്ങളിലായി സ്ഫോടനം. അബുദാബിയിലെ അല്‍ മുസഫയില്‍ മൂന്ന് പെട്രോള്‍ ടാങ്കറുകള്‍ സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ചു. അബുദാബി വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിക്കാനിടയായതും വിമാനത്താവളത്തിലും തീപിടിത്തത്തിനും കാരണം ഡ്രോണ്‍ ആക്രമണമാണെന്ന് സംശയിക്കുന്നതായി അബുദാബി പോലീസ് അറിയിച്ചു. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ആക്രമണത്തിന്റെ ഉത്തരവാദിത്തം യമനിലെ ഹൂത്തികള്‍ ഏറ്റെടുത്തിട്ടുണ്ട്. എണ്ണ കമ്പനിയായ അഡ്നോകിന്റെ സംഭരണശാലയ്ക്ക് സമീപത്ത് നിന്നും പെട്രോളിയം ഉത്പന്നങ്ങളുമായി പോകുകയായിരുന്ന എണ്ണ ടാങ്കറുകളാണ് സ്ഫോടനത്തില്‍ പൊട്ടിത്തെറിച്ചത്.

2nd paragraph

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ നിര്‍മാണ മേഖലയിലും തീപിടിത്തമുണ്ടായി. ഇതും ഡ്രോണ്‍ ആക്രമണമാണെന്നാണ് പോലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

അധികൃതര്‍ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്യമായ നാശനഷ്ടങ്ങള്‍ ഇല്ലെന്നാണ് അബുദാബി പോലീസ് അറിയിക്കുന്നത്.