മതന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം: ജനതാദള്‍ (എസ്)
വേങ്ങര: മതന്യൂനപക്ഷങ്ങള്‍ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണമെന്ന് ജനതാദള്‍ (എസ്) മലപ്പുറം ജില്ലാ സെക്രട്ടറി ബാലസുബ്രഹ്മണ്യന് പറഞ്ഞു. ന്യൂനപക്ഷങ്ങളെ എല്ലാ രംഗത്തും സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ പി ബാലസുബ്രഹ്മണ്യന് ആവശ്യപ്പെട്ടു. വേങ്ങര നിയോജക മണ്ഡലം ജനതാദള്‍ (എസ്) കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ അക്രമ രാഷ്ട്രീയ അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. സ്ത്രീകള്‍ക്ക് നേരെ കേരളത്തില്‍ വ്യാപകമായി നടക്കുന്ന പീഢനങ്ങളില്‍ ഉള്‍പ്പെട്ടവരെ മാതൃകാപരമായി ശിക്ഷിക്കാന്‍ സംവിധാനമുണ്ടാക്കാന്‍ വനിതാ കമ്മീഷന് മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി ടി കെ സമദ് (പ്രസിഡന്റ്), നസ്്റിന് ബാബു, അലവി വീരാശ്ശേരി, എന്‍ കെ ഷൗക്കത്ത് (വൈസ് പ്രസിഡന്റുമാര്‍), ഹനീഫ പാറയില്‍, നാസര്‍ ഒതുക്കുങ്ങല്‍ ( സെക്രട്ടറിമാര്‍), നൗഫല്‍. പി പി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ജില്ലാ സെക്രട്ടറി പി. എച്ച് ഫൈസല്‍ അധ്യക്ഷത വഹിച്ചു. മന്‍സൂര്‍ കൊളപ്പുറം, യുവജനതാദള്‍ ജില്ലാ ജന. സെക്രട്ടറി ഷംസു വരുമ്പനാലുക്കല് , കെ സി സെയ്തലവിസംസാരിച്ചു.