Fincat

ഹാഷിഷ് ഓയിലുമായി ചാപ്പനങ്ങാടി സ്വദേശിയെ എക്സൈസ് പിടികൂടി

ചാപ്പനങ്ങാടി : മലപ്പുറത്ത് വൻ മയക്ക്മരുന്നു വേട്ട. ചാപ്പനങ്ങാടിയില്‍ മൊത്തക്കച്ചവടക്കാരന്‍റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മൂന്ന് കിലോ ഗ്രാം ഹാഷിഷ് ഓയില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.

1 st paragraph

ചാപ്പനങ്ങാടി സ്വദേശി മജീദാണ് ഹാഷിഷ് ഓയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നത്. ആന്ധ്രയില്‍ നിന്നും ഇന്ന് രാവിലെയാണ് ഇയാള്‍ മയക്കുമരുന്ന് നാട്ടിലേക്ക് കൊണ്ടുവന്നത്. കോഴിക്കോട്,മലപ്പുറം ജില്ലകളിലായി ചില്ലറ വില്പനക്കാർക്ക് ഹാഷിഷ് ഓയിൽ ഉൾപ്പെടെ ലഹരി വസ്തുക്കൾ എത്തിച്ചു നൽകുന്ന ആളാണ് മജീദ്. ഇയാള്‍ നേരത്തെ കഞ്ചാവ് കേസില്‍ ജയിലില്‍ കിടന്നിട്ടുണ്ട്.

2nd paragraph

ലഹരി കേസിൽ ആന്ധ്രയിലും മജീദ് നേരത്തെ പൊലീസ് പിടിയിലായിട്ടുണ്ട്.ഇയാളുടെ വാഹനങ്ങളും ലഹരിക്കടത്ത് കേസുകളില്‍ അവിടെ പൊലീസ് കസ്റ്റഡിയിലാണ്. ഇയാളിൽ നിന്ന് ലഹരി വസ്തുക്കൾ കൈപ്പറ്റി ചില്ലറ വില്‍പ്പനയില്‍ അന്വേഷണമെത്തുമെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.