മഹാത്മാ അയ്യന്‍കാളി നയിച്ച സമരങ്ങളെ സ്വാതന്ത്ര്യ സമരങ്ങളായി പ്രഖ്യാപിക്കണം: പി. രാമഭദ്രന്‍

മലപ്പുറം: മഹാത്മ  അയ്യന്‍കാളി നേതൃത്വം നല്‍കിയ മനുഷ്യാവകാശ  സമരങ്ങളെ സ്വാതന്ത്ര്യ സമരങ്ങളായി സര്‍ക്കാര്‍ പ്രഖ്യാപിക്കമെന്ന് കേരള ദലിത് ഫെഡറേഷന്‍ ( കെ. ഡി. എഫ് ) സംസ്ഥാന പ്രസിഡന്റും കരകൗശല വികസന കോര്‍പറേഷന്‍ ചെയര്‍മാനുമായ  പി. രാമഭദ്രന്‍  ആവശ്യപ്പെട്ടു.
കെ. ഡി. എഫ് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ഉദ്ഘാടനവും മഹാത്മാ അയ്യന്‍കാളി പ്രത്യേക പതിപ്പ് ജനഭൂമിയുടെ പ്രകാശനവും  നിര്‍വഹിക്കുക ആയിരുന്നു അദ്ദേഹം.

കെ. ഡി. എഫ് മലപ്പുറം ജില്ല സമ്മേളനം കെ. ഡി. എഫ്. സംസ്ഥാന പ്രസിഡന്റും കരകൗശല വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ പി. രാമഭദ്രന്‍ ഉത്ഘാടനം ചെയ്യുന്നു

 അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗത്തിന്റെ മോചനത്തിന് വേണ്ടി ഒരു നൂറ്റാണ്ട് മുമ്പ് അയ്യന്‍കാളി നയിച്ച പോരാട്ടങ്ങളെ  സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കേണ്ട കാലം അതിക്രമിച്ചു.  പെന്‍ഷനോ താമ്രപത്രമോ   ലഭിക്കാന്‍ വേണ്ടിയല്ല, സ്വാതന്ത്ര്യത്തിന്റെ   അര്‍ത്ഥവ്യാപ്തി ഭാവി തലമുറ തിരിച്ചറിയുന്നതിനു വേണ്ടിയാണിത്. അടിച്ചര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങളെ വരേണ്യ ചരിത്രകാരന്മാര്‍ ലഹളകളാക്കി മാറ്റുകയായിരുന്നു. വിദ്യ അഭ്യസിക്കാനും പൊതുനിരത്തില്‍ സഞ്ചരിക്കുന്നതിനും പൊതുകിണറ്റില്‍ നിന്ന് ജലം എടുത്ത് കുടിക്കുന്നതിനും സ്ത്രീകള്‍ക്ക് വസ്ത്രം ധരിക്കുന്നതിനും വേണ്ടി നടന്ന മനുഷ്യാവകാശ  പോരാട്ടങ്ങളെയാണ് ഇവര്‍ ലഹളകളാക്കി മാറ്റിയത്. തല്‍ഫലമായി ചാന്നാര്‍ സമരം, പെരിനാട് സമരം, പുല്ലാട് വിപ്ലവം, ചാലിയ തെരുവ്  സമരം, അമ്മന്‍കോവില്‍ തെരുവ് സമരം തുടങ്ങിയവ ചരിത്രത്തില്‍ ലഹളകളായി  വ്യാഖ്യാനിക്കപ്പെട്ടുവെന്നും പി. രാമഭദ്രന്‍ പറഞ്ഞു. രാജന്‍ മഞ്ചേരി അധ്യക്ഷത  വഹിച്ചു.  കെ. ഡി. വൈ.എഫ് സംസ്ഥാന  പ്രസിഡന്റ് സുധിഷ് പയ്യനാട്, കെ. ഡി. എഫ് സംസ്ഥാന കമ്മിറ്റി അംഗം ഐവര്‍കാല ദിലീപ്, ജില്ല ജനറല്‍ സെക്രട്ടറി സുബ്രഹ്മണ്യന്‍ പാണ്ടിക്കാട്,കെ. ഡി. എം  എഫ് സംസ്ഥാന സെക്രട്ടറി  ശാരദ നിലമ്പുര്‍, ജില്ല പ്രസിഡന്റ് ഷീബ പള്ളിക്കല്‍, നേതാക്കളായ  സുബ്രമണ്യന്‍ വളാഞ്ചേരി, അയ്യപ്പന്‍ തിരുവാലി, അജയകുമാര്‍ കോട്ടക്കല്‍,  ബാലസുബ്രഹ്മണ്യന്‍ വണ്ടൂര്‍. രമേശന്‍ കൊണ്ടോട്ടി, വേലായുധന്‍ (മാനു ) വളാഞ്ചേരി, ലക്ഷ്മി തിരൂരങ്ങാടി, ബാബു തിരുവാലി. റോയി വളാഞ്ചേരി തുടങ്ങിയവര്‍  പ്രസംഗിച്ചു.
ഭാരവാഹികളായി രാജന്‍  മഞ്ചേരി ( പ്രസി. ),
സുബ്രമണ്യന്‍  വളാഞ്ചേരി, ഷീബ  പള്ളിക്കല്‍ ( വൈ. പ്രസി. ),  സുബ്രഹ്മണ്യന്‍  പാണ്ടിക്കാട് ( ജന. സെക്രട്ടറി ), അയ്യപ്പന്‍ തിരുവാലി, കുഞ്ഞുകുട്ടന്‍ മരുത ( സെക്രട്ടറിമാര്‍ ),ശാരദ നിലമ്പൂര്‍ (ട്രഷറര്‍ ), അജയകുമാര്‍ കോട്ടക്കല്‍ ( ജില്ല മീഡിയ കണ്‍വീനര്‍ ). സുധീഷ് പയ്യനാട്, റോയ് വളാഞ്ചേരി,വിനിത കാളികാവ്, സുബ്രമണ്യന്‍ ആനമങ്ങാട്,അനില്‍കുമാര്‍ വള്ളിക്കാപറമ്പ, ബാലസുബ്രഹ്മണ്യന്‍ വണ്ടൂര്‍, രമേശ് കൊണ്ടോട്ടി, ലക്ഷ്മി തിരൂരങ്ങാടി, വേലായുധന്‍ (മാനു ) വളാഞ്ചേരി ( പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ) എന്നിവരെ തിരഞ്ഞെടുത്തു.