Fincat

കെ റയിലിനെതിരെ മുനിസിപ്പാലിറ്റി പ്രമേയം പാസാക്കി

പരപ്പനങ്ങാടി: കെ-റെയിൽ പദ്ധതിക്കെതിരെ പരപ്പനങ്ങാടി നഗരസഭ പ്രമേയം പാസാക്കി. പദ്ധതി അപ്രായോഗികമാണെന്ന് പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു.ആയിരകണക്കിന് വീടുകളും കെട്ടിടങ്ങളും പൊളിക്കേണ്ടി വരും. പാരിസ്ഥിതിക, സാമൂഹ്യ പ്രശ്നങ്ങളും ഉടലെടുക്കും. പരപ്പനങ്ങാടിക്ക് പദ്ധതി വലിയ തോതിൽ ദോഷം ചെയ്യും.

വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.വി. മുസ്തഫ അനുവാദകനായി 31-ാം ഡിവിഷൻ കൗൺസിലർ കെ.കെ. എസ്. തങ്ങൾ പ്രമേയം അവതരിപ്പിച്ചു. 13 അംഗങ്ങളുള്ള വികസനമുന്നണി, എൽ.ഡി.എഫ് അംഗങ്ങൾ പ്രമേയത്തെ എതിർത്തു . മൂന്നംഗങ്ങളുള്ള ബിജെപി പ്രമേയത്തെ അനുകൂലിച്ചു. പ്രമേയം പാസാക്കിയതിനു ശേഷം ഭരണസമിതി അംഗങ്ങൾ ടൗണിൽ പ്രകടനം നടത്തി .

2nd paragraph