കുഴല്‍പണവുമായി യുവാവിനെ കുറ്റിപ്പുറം പൊലീസ് പിടികൂടി
മലപ്പുറം: മേലാറ്റൂര്‍ വെട്ടത്തൂര്‍ സ്വദേശി സ്രാമ്ബിക്കല്‍ മുഹമ്മദാലിയാണ്(46) പിടിയിലായത്.
ഞായറാഴ്ച രാവിലെ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് പ്രതിയെ പിടികൂടിയത്.

67.5 ലക്ഷം രൂപയുടെ അനധികൃത പണം പ്രതിയില്‍നിന്ന് കണ്ടെടുത്തു. ചെന്നൈയില്‍ നിന്ന് വേങ്ങരയിലേക്ക് പണം കൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്. ചെന്നൈയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്ന വേങ്ങര കച്ചേരിപ്പടി സ്വദേശിയാണ് തനിക്ക് പണം തന്നതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

ഇയാള്‍ മുൻപും സമാന കേസില്‍ പ്രതിയാണ്. കുറിപ്പുറം സി.ഐ ശശീന്ദ്രന് മേലെയിലിന് ലഭിച്ച രഹസ്യ വിവരാടിസ്ഥാനത്തില്‍ എസ്.ഐ നിഖില്‍, വാസ്സുണ്ണി, സി.പി.ഒ പ്രശാന്ത്, എസ്.സി.പി.ഒ മധു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
