Fincat

കൊറോണ ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു

തിരുവനന്തപുരം: ആരോഗ്യപ്രവർത്തക കൊറോണ ബാധിച്ച് മരിച്ചു. വർക്കല സർക്കാർ താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് 1 നേഴ്‌സായ സരിതയാണ് മരിച്ചത്. 45 വയസ്സായിരുന്നു. കല്ലറ സിഎഫ്എൽടിസിയിൽ കൊറോണ ഡ്യൂട്ടിയിലായിരുന്നു.

1 st paragraph

ഡ്യൂട്ടിയിലിരിക്കെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സരിതയ്‌ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചത്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ സരിതയ്‌ക്കില്ലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.

2nd paragraph

കൂടാതെ, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 24 പേർ ഡോക്ടർമാർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കേരളത്തിൽ കൊറോണ സമൂഹവ്യാപനമാണ് സംഭവിക്കുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അതേസമയം, കൊറോണ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മറ്റന്നാൾ അവലോകന യോഗം ചേരും. മുഖ്യമന്ത്രി ഓൺലൈനായി യോഗത്തിൽ പങ്കെടുക്കും.