Fincat

മലപ്പുറത്ത് ഹണി ട്രാപ്പ്: യുവതിയും തിരൂർ സ്വദേശിയുൾപ്പെടെ 7 പേർ പിടിയിൽ

കൊണ്ടോട്ടി കാലൂത്ത് വളപ്പിൽ ഫസീല(

മലപ്പുറം: യുവതി അടക്കമുള്ള ഹണിട്രാപ്പ് സംഘത്തെ തന്ത്രപൂർവ്വം വലയിലാക്കി കോട്ടക്കൽ പോലീസ്. 40 കാരികായ യുവതി അടക്കം 7 പേരാണ് അറസ്റ്റിലായത്.കൊണ്ടോട്ടി കാലൂത്ത് വളപ്പിൽ ഫസീല(40),

1 st paragraph

തിരൂർ മംഗലം വാളമരുതൂർ പുത്തൻപുരയിൽ ഷാഹുൽ ഹമീദ്(30), കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പ് പെരുപറമ്പിൽ നിസാമുദ്ദീൻ,

2nd paragraph

കോട്ടക്കൽ സ്വാഗതമാട് പാലത്തറ തൈവളപ്പിൽ നസീറുദ്ദീൻ(30), കൊണ്ടോട്ടി പുളിക്കൽ വലിയപറമ്പ് മലട്ടിക്കൽ വീട്ടിൽ അബ്ദുൽ റഷീദ് (36),

കോട്ടക്കൽ പൂഴിക്കുന്ന് ചങ്ങരംചോല മുബാറക്ക്(32), തിരൂർ ബിപി അങ്ങാടി പാറശ്ശേരി കളത്തിൽപറമ്പിൽ അബ്ദുൽ അസീം (28) എന്നിവരാണ് പിടിയിലായത്.

മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയായ യുവാവിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഹണിട്രാപ്പ് സംഘം പിടിയിലായത്. ഫോണിലൂടെ പരിചയപ്പെട്ട യുവാവിനെ ഫസീല വിളിച്ചു വരുത്തി നഗ്നചിത്രങ്ങളെടുത്ത ശേഷം പണം ആവശ്യപ്പെടുകയായിരുന്നു.

ഫസീല ആവശ്യപ്പെട്ട പ്രകാരം എത്തിയ യുവാവിനെ മറ്റ് പ്രതികൾ ചേർന്ന് തട്ടികൊണ്ട് പോവുകയും പണം ആവശ്യപ്പെടുകയുമായിരുന്നു. നഗ്നവീഡിയോ പുറത്ത് വിടാതിരിക്കാൻ 5 ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവിനെ നിരന്തരം സംഘം ഭീഷണിപ്പെടുത്തി.

തുടർന്നാണ് യുവാവ് പോലീസിൽ പരാതി നൽകിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് കോട്ടക്കൽ പോലീസ് പറഞ്ഞു.