ഐഎൻഎസ് റൺവീറിൽ പൊട്ടിത്തെറി; മൂന്ന് നാവികർ മരിച്ചു
മുംബൈ: ഐഎൻഎസ് റൺവീറിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് നാവികർ മരിച്ചു. മുംബൈ തുറമുഖത്ത് നാവിക കപ്പൽ എത്തുന്നതിന് മുമ്പാണ് പൊട്ടിത്തെറിയുണ്ടായത്.

പൊട്ടിത്തെറിയിൽ 20 നാവികർക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്.സ്ഥിതി നിയന്ത്രണ വിധേയമാണെന്നും സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും നാവികസേന അറിയിച്ചു.