തിരൂരിലെ ബാറിൽ അടിപിടി നടത്തി മുങ്ങി നടന്നിരുന്ന താനൂർ സ്വദേശികളെ എം ഡി എം എ യുമായി പിടികൂടി.

തിരൂർ: ദീപ ബാറിൽ അടിപിടി നടത്തി മുങ്ങി നടന്നിരുന്ന പ്രതികളെ നിരോധിത സിന്തറ്റിക് മയക്ക്മരുന്ന്മായി തിരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ തഴെപ്പാലത് നിന്നും വിൽപ്പനയ്ക്കായി കൊണ്ട് വന്ന 25 ലധികം ചെറിയ പാക്കറ്റുകളുമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. താനൂർ ഹാർബർ സ്വദേശികളായ ബീരാവു കടവത്ത് മുർഷാദ് (24), ജമാൽ പീടിക പേറ്റിയെന്റെ പുരയ്ക്കൽ അബ്ദുൽ റാസിക്ക് (34) എന്നിവരെയാണ് പിടികൂടിയത്.

മുർഷാദ്


സ്ഥിരമായി അന്യ സസ്ഥാണങ്ങളിൽ നിന്നും കൊണ്ടുവന്നു ഇവിടെ ചെറിയ പാക്കറ്റുകളിൽ ആക്കി വിൽക്കുന്നതാണ് ഇവരുടെ രീതി. ഇവരുടെ കൂട്ട് പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.

റാസിക്ക്


IPSHO ജിജോ നേതൃത്വത്തിൽ, SI ജലീൽ കറുത്തേടത്ത്, ASI ദിനേശ്,പ്രതീഷ്,സിവിൽ പൊലീസ് ഓഫിസർമാരായ ഉണ്ണിക്കുട്ടൻ, ശിജിത്ത്,അക്ബർ,ഷെറിൻ ജോൺ തുടങ്ങിയവരാണ് പ്രതികളെ പിടികൂടിയത്..