സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്ന് പവന് 360 രൂപയുടെ വർധനവാണ് സ്വർണത്തിന് ഉണ്ടായിരിക്കുന്നത്. ഒരു പവന് 36,440 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 45 രൂപ കൂടി 4555 രൂപയായി. ഇന്നലെ ഒരു പവന് 36080 രൂപയും ഗ്രാമിന് 4510 രൂപയുമായിരുന്നു വില.
ആറ് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷമായിരുന്നു ഇന്നലെ സ്വർണവിലയിൽ നേരിയ വർധനവുണ്ടായത്. പവന് എൺപത് രൂപയും ഗ്രാമിന് 10 രൂപയുമായിരുന്നു ഇന്നലെ കൂടിയത്. എന്നാൽ വൻ കുതിച്ചു ചാട്ടമാണ് ഇന്നുണ്ടായിരിക്കുന്നത്.
ജനുവരി 13 നാണ് ഇതിനു മുമ്പ് സ്വർണവിലയിൽ മാറ്റമുണ്ടായത്. ജനുവരി 12 ന് 35,840 രൂപയായിരുന്ന സ്വർണവില 13ന് പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടിയിരുന്നു. പിന്നീട് ഇന്നുവരെ വിലയിൽ മാറ്റമുണ്ടായിട്ടില്ല.
വില കൂടിയാലും കുറഞ്ഞാലും സുരക്ഷിത നിക്ഷേപമായാണ് സ്വർണത്തെ കേരള ജനത കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.