Fincat

ടി.എം.ജി കോളേജ് അറബിക് കാലിഗ്രഫി ശിൽപശാല തുടങ്ങി

തിരൂർ: ടി എം.ജി കോളേജ് അറബിക് പി.ജി. ഗവേഷണ വിഭാഗത്തിന്റെ റൂബി ജൂബിലിയുടെ ഭാഗമായി ഏകദിന അറബിക് കാലിഗ്രഫി ശിൽപശാല സംഘടിപ്പിച്ചു കോളജ് പ്രിൻസിപ്പൽ ഡോ.എം.എസ്. അജിത്ത് ഉദ്ഘാടനം ചെയ്തു. അറബിക് റിസർച്ച് വിഭാഗം മേധാവി ഡോ. സൈനുദ്ധീൻ പി.ടി അധ്യക്ഷത വഹിച്ചു.

1 st paragraph

പ്രമുഖ കലാകാരൻ റസ്സാം സലീം ശിൽപശാലക്ക് നേതൃത്വം നൽകി. ചടങ്ങിൽ അറബിക് വിഭാഗം അധ്യാപകരായ ഡോ. അബ്ദുൽ ജലീൽ, ഡോ ജാഫർ സാദിഖ്, പ്രൊഫ. അഹ്മദ് കുട്ടി, ഡോ. എ മുഹമ്മദ്, മുൻ അധ്യാപകൻ ഡോ. വി.ടി അബ്ദുല്ലക്കോയ തങ്ങൾ എന്നിവർ സംബന്ധിച്ചു. ഡോ. ജാബിർ ഹുദവി സ്വാഗതവും പ്രൊഫ. ശാഫി.ടി. നന്ദിയും പറഞ്ഞു.

2nd paragraph