Fincat

അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് മാസ്ക് വേണ്ട, പുതിയ കൊവിഡ് മാർഗനിർദേശം പുറത്തിറങ്ങി

ന്യൂ‌ഡൽഹി: കൊവിഡ് വ്യാപനം ശക്തമാകുന്നതിന്റെ പശ്ചാത്തലത്തിൽ കുട്ടികൾക്കുള്ള പുതിയ കൊവിഡ് മാർഗനിർദേശം പുറത്തിറങ്ങി. കൊവിഡ് ബാധിച്ച കുട്ടികളിൽ ഉപയോഗിക്കേണ്ട മരുന്നുകളെ കുറിച്ച് ഉൾപ്പെടെ വ്യക്തമാക്കുന്നതാണ് പുതിയ മാർഗനിർദേശം.

1 st paragraph

പുതുക്കിയ മാർഗ നിർദേശം അനുസരിച്ച് അഞ്ച് വയസും അതിൽ താഴെയും പ്രായമുള്ള കുട്ടികൾ മാസ്ക് ധരിക്കേണ്ടതില്ല. ആറുമുതൽ 11 വയസുവരെയുള്ള കുട്ടികൾക്ക് മാസ്ക് ധരിക്കാൻ ശുപാർശ ചെയ്യുന്നുണ്ടെങ്കിലും, കുട്ടികൾക്ക് അനുയോജ്യമായ മാസ്കുകൾ ഉപയോഗിക്കാം. എന്നാൽ 12 വയസും അതിൽ കൂടുതലുമുള്ള കുട്ടികൾ നിർബന്ധമായി മാസ്ക് ധരിക്കണം.

2nd paragraph

18 വയസിന് താഴെയുള്ള കുട്ടികൾക്ക് ആൻറിവൈറലുകളോ മോണോക്ലോണൽ ആന്റിബോഡികളോ നൽകാൻ പാടില്ലെന്നും മാർഗനിർദേശം വ്യക്തമാക്കുന്നുണ്ട്. ഗുരുതരമായ കേസുകളിൽ മാത്രമേ സ്റ്റിറോയിഡുകളുടെ ഉപയോഗത്തിന് അനുമതിയുള്ളു. എന്നാൽ കൊവിഡ് ബാധിച്ച് മൂന്ന് മുതൽ അഞ്ചു ദിവസം വരെ സ്റ്റിറോയിഡുകളുടെ ഉപയോഗം പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.

കൊവിഡ് നെഗറ്റീവ് ആയതിന് ശേഷം കുട്ടികൾക്ക് കൊടുക്കേണ്ട പരിചരണങ്ങളെ കുറിച്ചും മാർഗനിർദേശം വ്യക്തമാക്കുന്നുണ്ട്. കുട്ടികൾക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടോയെന്ന് നിരീക്ഷിക്കണം. കൂടാതെ പോഷകാഹാരം, കൗൺസിലിംഗ് എന്നിവയും ലഭ്യമാക്കണം.